GeneralLatest NewsNEWS

സംസ്ഥാന അവാർഡ് തിളക്കത്തിൽ ബിജു ധ്വനിതരംഗ് ; അർഹിക്കുന്ന അംഗീകാരമെന്ന് ആരാധകർ

കൊച്ചി : ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കൊറിയോഗ്രാഫർക്കുള്ള പുരസ്‌കാരത്തിന് അർഹനായത് പ്രശസ്ത കലാകാരന്‍ ബിജു ധ്വനിതരംഗ് ആണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച്‌ ഷാനവാസ്‌ നാരായണിപ്പുഴ സംവിധാനം നിര്‍വ്വഹിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ നൃത്തരംഗങ്ങള്‍ ആണ് ബിജുവിനെ പുരസ്ക്കാരത്തിനര്‍ഹനാക്കിയത്. ഓരോ മലയാളിയുടെ മനസ്സിലും സുജാതയുടെ നൃത്ത രംഗങ്ങള്‍ പതിപ്പിച്ച ബിജുവിനിത് എന്ത് കൊണ്ടും അര്‍ഹനീയമായ നേട്ടം തന്നെയാണ്.

ശ്യാമള സേവിയര്‍ എന്ന സ്വന്തം അമ്മയായ ഗുരുവിന്റെ ശിക്ഷണത്തില്‍ നൃത്തത്തിലെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ബിജു ധ്വനിതരംഗ് പ്രശസ്തമായ ആര്‍.എല്‍.വി കോളേജില്‍ നിന്നും ഭരതനാട്യത്തില്‍ ബി.എ എടുക്കുകയുണ്ടായി. ഒരുപാടു സ്റ്റേജ് പ്രോഗ്രാമുകള്‍ കഴിവുള്ള കലാകാരന്മാരോടൊപ്പം ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഇദ്ദേഹം ഒട്ടനവധി നടീനടന്മാര്‍ക്ക് നൃത്തത്തില്‍ ഗുരുവായതിനു ശേഷമാണ് മലയാള സിനിമാ പ്രവേശനം. ആദ്യമായി 2014ല്‍ പുറത്തിറങ്ങിയ ഉണ്ണിമുകുന്ദന്‍ സനുഷ പ്രയാഗ മാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിനാണ് നൃത്ത രംഗങ്ങള്‍ ചിട്ടപ്പെടുത്തിയത്.

പിന്നീട് 2018ല്‍ പുറത്തിറങ്ങിയ എം.മോഹന്‍ സംവിധാനം നിര്‍വ്വഹിച്ച ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യാന്‍ അവസരം ലഭിച്ചു. ആ ചിത്രത്തിലെ ഒട്ടു മിക്ക ഗാനങ്ങള്‍ക്കും ബിജു ധ്വനിതരംഗ് തന്നെയാണ് ചുവടുകള്‍ പകര്‍ന്നു നല്കിയതെങ്കിലും ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന വേളയില്‍ പ്രസ്തുത ചിത്രത്തിലെ കൊറിയോഗ്രാഫി നിര്‍വ്വഹിച്ച പ്രശസ്തനായ മറ്റൊരു കലാകാരനെയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ടൈറ്റിലിലെ തന്റെ പേര് ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് അന്നത്തെ ജൂറി അംഗങ്ങള്‍ വാദിച്ചു. എന്തായാലും അര്‍ഹതയുള്ളവരെ അതിന്റെ അംഗീകാരം തേടിയെത്തും എന്നതിനുള്ള തെളിവായാണ് ഈ നേട്ടത്തെ ബിജു ധ്വനിതരംഗ് കാണുന്നത്. ഇത് ഇരട്ടി മധുരം എന്നാണ്‌ അദ്ദേഹത്തിന്റെ വാക്കുകള്‍.

shortlink

Related Articles

Post Your Comments


Back to top button