GeneralLatest NewsNEWS

‘തികച്ചും വസ്തുതാവിരുദ്ധമായ വാർത്ത’ : അവാര്‍ഡ് നിർണ്ണയത്തിൽ അപമാനിക്കപ്പെട്ടു എന്ന വാര്‍ത്തക്കെതിരെ ജൂറി അംഗം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ് നിര്‍ണയത്തില്‍ അപമാനിക്കപ്പെട്ടു എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച്‌ ജൂറി അംഗം എന്‍. ശശിധരന്‍. വാർത്തകൾ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ കൂടി ഭാഗമായ പുരസ്കാര നിർണ്ണയം നൂറ് ശതമാനവും അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശിധരന്റെ വാക്കുകള്‍;

‘എന്റെതായി വന്നിട്ടുള്ള അഭിമുഖത്തില്‍ അവാര്‍ഡ് നിര്‍ണയത്തില്‍ ഞാന്‍ അപമാനിക്കപ്പെട്ടു എന്ന തരത്തില്‍ വരുന്നത് ശരിയല്ല. സാഹിത്യവും സിനിമയുമുള്‍ക്കൊള്ളുന്ന സര്‍ഗ മണ്ഡലത്തിലെ എന്റെ പരിചയങ്ങളും അനുഭവങ്ങളും എന്റെ രാഷ്ട്രീയ ധാരണകളും തന്നെയാണ് എന്നെ പുരസ്കാര സമിതിയില്‍ എത്തിച്ചത്. ഏത് വേദിയിലും പ്രകടിപ്പിക്കുന്ന ജനാധിപത്യപരമായ അഭിപ്രായങ്ങള്‍ ഞാന്‍ ജൂറിയിലും പ്രകടിപിച്ചിട്ടുണ്ട്. സമിതിയില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിയുമാണ് ഞാന്‍. എന്റെ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കുo അവിടെ ഒരിക്കലും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല.

അവാര്‍ഡ് നിര്‍ണയത്തിലെ പല ചര്‍ച്ചകളിലും സ്വാഭാവികമായി ഞാന്‍ സ്വീകരിച്ച അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും വേര്‍തിരിച്ചെടുത്ത് വാര്‍ത്തയാക്കുന്നതിനോട് യോജിപ്പില്ല. ഞാന്‍ കൂടി ഭാഗമായ പുരസ്കാര നിര്‍ണയത്തിന് നൂറ് ശതമാനവും ഒപ്പമാണ് ഞാന്‍ എന്ന് അറിയിക്കുന്നു.
മറ്റ് തരത്തിലുള്ള വാര്‍ത്താ നിര്‍മ്മിതി തികച്ചും വസ്തുതാവിരുദ്ധമാണ്. അതിന് ഞാന്‍ ഉത്തരവാദിയല്ല. ഇങ്ങിനെയൊരു കൈപ്പിഴ പറ്റിയിട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജമായി ക്ഷമ ചോദിക്കുന്നു’

shortlink

Related Articles

Post Your Comments


Back to top button