GeneralLatest NewsNEWSTV Shows

നവംബര്‍ 23ന് ഒരു സന്തോഷ വാര്‍ത്തയുണ്ട്: അനുമോൾ

ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തെക്കുറിച്ചു അനുമോൾ  

പരമ്പരകളിലൂടെയും സ്റ്റാര്‍ മാജിക് ഷോയിലൂടെയും ആരാധക ശ്രദ്ധ നേടിയ താരമാണ് അനുമോൾ. സോഷ്യല്‍ മീഡിയകളില്‍  ഏറെ സജീവമായ അനുമോൾ പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ നിന്നും പിന്മാറിയതെന്തെന്ന  അന്വേഷണത്തിലാണ്  ആരാധകർ. ഇപ്പോള്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം  ഏതാണെന്ന ചോദ്യത്തിന് എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷം ആണ് എന്നും നവംബര്‍ 23 ന് ഒരു സന്തോഷ വാര്‍ത്തയുണ്ടെന്നും ആണ് പറയുന്നു ഇതോടെ നവംബര്‍ 23ന് എന്താണ് വിശേഷം എന്ന് ചോദിച്ച്‌ നിരവധി പേരെത്തി. എന്നാൽ കാര്യം താരം തുറന്നു പറഞ്ഞിട്ടില്ല.

read also: എന്റേയും മുകേഷിന്റെയും കോലം ഇങ്ങനെ ഒന്നിച്ചു കത്തിക്കുന്നത് എനിക്കൊരു നാണക്കേടല്ലേ: ഇന്നസെന്റ് പറയുന്നു

പുതിയ സീരിയല്‍ വല്ലതും ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ സീരിയല്‍ ഇനി ചെയ്യുന്നില്ലെന്നും സിനിമ നോക്കുകയാണെന്നും അനു വ്യക്തമാക്കി . കൂടാതെ പാടാത്ത പൈങ്കിളിയില്‍ നിന്നും പോയത് ഡേറ്റ് ക്ലാഷ് ആയത് കൊണ്ടാണെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button