Latest NewsNEWSTV Shows

‘കോമഡി ഉത്സവത്തില്‍ തനിക് പകരം രചന’: കാരണം വെളിപ്പെടുത്തി മിഥുന്‍

കൊച്ചി: വേറിട്ട അഭിനയശൈലിയും അവതരണ ശൈലിയും കൊണ്ട് കൈയ്യടി വാങ്ങിയ മലയാള മിനി സ്‌ക്രീന്‍ പ്രേക്ഷരുടെ സ്വന്തം താരമാണ് മിഥുന്‍ രമേശ്. മിഥുന്‍ അവതരിപ്പിക്കുന്ന പരിപാടികളെ മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ മിഥുന്‍ അവതാരകനായി എത്തിയിരുന്ന കോമഡി ഉത്സവം എന്ന പ്രോഗ്രാമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

കോമഡി ഉത്സവമെന്ന പേര് പറയുമ്പോൾ തന്നെ മിഥുന്റെ മുഖമാണ് മലയാളികളുടെ മനസ്സില്‍ തെളിയുന്നത്. കൊവിഡ്, ലോക്ക് ഡൗണ്‍ പ്രതിസന്ധികളെ തുടർന്നായിരുന്നു കോമഡി ഉത്സവം അവസാനിപ്പിച്ചത്. കൊവിഡ് ഭീതി കുറഞ്ഞുവരുന്ന ഈ സാഹചര്യത്തില്‍ വീണ്ടും കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിന് തുടക്കമിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പക്ഷെ രണ്ടാം സീസണില്‍ അവതാരകനായി എത്തുന്നത് മിഥുന്‍ അല്ലെന്ന് മാത്രം. പകരം നടി രചന നാരായണന്‍കുട്ടിയാണ് അവതാരിക.

മിഥുനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചിലര്‍ മിഥുന് സന്ദേശങ്ങളയച്ചും പിന്മാറ്റത്തെ കുറിച്ച്‌ ചോദിച്ചിരുന്നു. ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം തന്നെ ലൈവിലെത്തി മറുപടിയും നല്‍കി.

മിഥുന്റെ വാക്കുകള്‍:

‘എല്ലാവര്‍ക്കും നമസ്കാരം, പലരും എന്നോട് കോമഡി ഉത്സവത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച്‌ ചോദിച്ചിരുന്നു. ഫ്ലവേഴ്സിന്റെ തെറ്റുകൊണ്ടല്ല ഞാന്‍ രണ്ടാം സീസണില്‍ അവതാരകനായി എത്താത്തത്. എന്നെ ആദ്യം സമീപിച്ചത് മഴവില്‍ മനോരമയിലായിരുന്നു.

അന്ന് കോമഡി ഉത്സവം അണിയറപ്രവര്‍ത്തകര്‍ ഷോയുടെ രണ്ടാം സീസണിനെ കുറിച്ച്‌ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ സൂപ്പര്‍ ഫോര്‍ ടീമുമായി കരാര്‍ ഒപ്പിട്ടു. കരാ‍ര്‍ ഒപ്പിട്ട ശേഷമാണ് കോമഡി ഉത്സവം വീണ്ടും ആരംഭിക്കാന്‍ പോകുകയാണെന്ന് അറിയിച്ച്‌ ശ്രീകണ്ഠന്‍ നായര്‍ സര്‍ അടക്കമുള്ളവര്‍ എന്നെ ബന്ധപ്പെട്ടത്.

കരാര്‍ ഒപ്പിട്ട് പോയിരുന്നു. ഇനി പിന്മാറുന്നത് മാന്യതയല്ലെന്ന് തോന്നി. കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിന്റെ ഭാ​ഗാമാകാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്. പക്ഷെ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ ടീം അടിപൊളിയാണ് ഞാന്‍ ഏറെ എഞ്ചോയ് ചെയ്താണ് ആ പരിപാടി അവതരിപ്പിക്കുന്നത്.

ടൈമിങില്‍ വന്ന പ്രശ്നം കൊണ്ട് തോമഡി ഉത്സവത്തിന്റെ ഭാ​ഗമാകാന്‍ സാധിക്കാതെ പോയതാണ്’ മിഥുന്‍ പറഞ്ഞു. ഒന്നര മണിക്കൂര്‍ ആണ് ഷോയുടെ പുതിയ സമയം. രചന ആ പരിപാടി അവതരിപ്പിക്കുന്നതിലെ സന്തോഷവും മിഥുന്‍ പങ്കുവച്ചു. തന്റെ നല്ല സുഹൃത്താണ് രചന’- മിഥുന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button