Coming SoonLatest NewsNEWS

റഫീക് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രത്തിൽ അഞ്ച് സംഗീത സംവിധായകര്‍

തിരുവനന്തപുരം : കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രത്തിൽ ഗാനങ്ങളൊരുക്കുന്നത് അഞ്ച് സംഗീത സംവിധായകര്‍. സംഗീത സംവിധായകരായ പണ്ഡിറ്റ് രമേഷ് നാരായണന്‍, ബിജി ബാല്‍, മോഹന്‍ സിതാര, ഗോപി സുന്ദര്‍, രതീഷ് വേഗ തുടങ്ങിയവര്‍ റഫീഖ് അഹമ്മദിന്റെ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നതും ആദ്യമായിട്ടാണ്.

വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഒക്ടോബര്‍ 24ന് ഞായറാഴ്ച വൈകിട്ട് ആറ് മണിയ്ക്ക് ആണ് പ്രഖ്യാപിക്കുന്നത്. മലയാളത്തിലെ മുന്‍നിര നടന്മാര്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ശീര്‍ഷക ഗാനം അവതരിപ്പിച്ചു കൊണ്ടായിരിക്കും റിലീസ് ചെയ്യുക.

 

shortlink

Related Articles

Post Your Comments


Back to top button