Coming SoonLatest NewsNEWS

ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്നു

കൊച്ചി : തേഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറില്‍ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന ചിത്രത്തിലൂടെ വാണി വിശ്വനാഥ് തിരിച്ചു വരുന്നു. കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന് ശേഷം ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ‘ദി ക്രിമിനല്‍ ലോയറിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് തിരുവനന്തപുരം റസിഡന്‍സി ടവര്‍ ഹോട്ടലില്‍ വച്ച്  നടന്നു.  മലയാള സിനിമയിലെ താര ദമ്പതികളായ ബാബുരാജും വാണിവിശ്വനാഥും ഈ സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു .

ജഗദീഷ്, സുധീര്‍ കരമന, അബൂസലീം, ഷമ്മി തിലകന്‍, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവര്‍മ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഉമേഷ് എസ് മോഹന്‍ രചന നിര്‍വഹിക്കുന്ന സിനിമയുടെ ചായാഗ്രഹണം ഷിനോയ് ഗോപിനാഥ് നിര്‍വഹിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു മോഹന്‍ സിതാരയാണ്. പ്രോജക്‌ട് ഡിസൈനര്‍ സച്ചിന്‍ കെ ഐബക്ക്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ്. പി ആര്‍ ഓ എം കെ ഷെജിന്‍ ആലപ്പുഴ. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബര്‍ മാസത്തിലാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button