GeneralLatest NewsNEWS

‘സംഘട്ടനം ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്’: കങ്കണ റണാവത്ത്

മുംബൈ : ഷൂട്ടിങ്ങിനിടെ അബദ്ധത്തില്‍ ഹോളിവുഡ് സൂപ്പര്‍ താരം അലേക് ബാള്‍ഡ്‌വിനിന്റെ വെടിയേറ്റ് സിനിമാറ്റോഗ്രാഫര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്. ‘ഇത് വളരെ ഭയാനകമാണ്!! സംഘട്ടനങ്ങള്‍, ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളും ശ്രദ്ധിക്കുക. നിങ്ങളുടെ തെറ്റുകള്‍ ഒരാളുടെ ജീവന്‍ എടുത്തേക്കാം’- കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2017 ല്‍ മണികര്‍ണികയുടെ ഷൂട്ടിങ് സെറ്റില്‍ കങ്കണയ്ക്ക് പരുക്കേറ്റിരുന്നു. സഹതാരം നിഹാര്‍ പാണ്ട്യയുമായുള്ള വാള്‍ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു പരുക്കേറ്റത്. അതേ ചിത്രത്തിന്റെ സെറ്റില്‍ വീണ്ടും കങ്കയുടെ വലതുകാലിന് പരുക്കേറ്റിരുന്നു. സിനിമാ സെറ്റില്‍വ ച്ചുണ്ടായ അപകടത്തില്‍ മരണത്തെ മുഖാമുഖം കണ്ടുവെന്നും കങ്കണ പറയുന്നു. ‘ഇന്ന് രണ്ട് പേര്‍ക്ക് സിനിമാ സെറ്റില്‍വച്ചു വെടിയേറ്റു, അവരില്‍ ഒരാള്‍ മരിച്ചു. മറ്റ് പ്രമുഖ അഭിനേതാക്കളെപ്പോലെ, സംഘട്ടനം ചിത്രീകരണത്തിനിടെ എനിക്കും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ മരണത്തെ മുഖാമുഖം കണ്ടവയുമുണ്ട്, തീര്‍ച്ചയായും അത് മറ്റൊരാളുടെ അശ്രദ്ധയായിരുന്നു. സംഘട്ടനം ചെയ്യുന്നവരും, ചിലപ്പോള്‍ അഭിനേതാക്കളും എല്ലാ വര്‍ഷവും സിനിമാ സെറ്റുകളില്‍ മരിക്കുന്നു. ഇത് വളരെ തെറ്റാണ്. ഇന്ത്യന്‍ സിനിമകളില്‍ ആക്ഷന്‍ പ്രോട്ടോക്കോളുകളുടെ തയ്യാറെടുപ്പും നടപ്പാക്കലും വളരെ പ്രാകൃതമാണ്. നമ്മുടെ സിനിമാ സംഘടനകള്‍ ഇതിനെ ​ഗൗരവത്തില്‍ എടുക്കുകയും അത്തരം അപകടങ്ങള്‍ തടയുമെന്നും പ്രതീക്ഷിക്കുന്നു’- അവര്‍ എഴുതി.

shortlink

Related Articles

Post Your Comments


Back to top button