GeneralLatest NewsNEWS

അമിത് ഷായ്ക്ക് പിറന്നാൾ ആശംസകളുമായി സാറ അലി ഖാന്‍

മുംബൈ: ട്വിറ്ററില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടാഗ് ചെയ്ത് ജന്മദിനാശംസകൾ നേർന്ന് ബോളിവുഡ് നടി സാറ അലി ഖാന്‍. ‘ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഊഷ്മളമായ ജന്മദിനാശംസകള്‍’ എന്നാണ് നടിയുടെ കുറിപ്പ്.

ഇതിന് പിന്നാലെ 100 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതില്‍ കേന്ദ്രസര്‍ക്കാറിനെ പ്രശംസിച്ചും അവര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ ജയിക്കും കൊറോണ തോല്‍ക്കും എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്. കോവിഡ് കൈകാര്യം ചെയ്തതില്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചും അവര്‍ ട്വീറ്റ് ചെയ്തിരുന്നു.

ലഹരി ഉപയോഗത്തിന്റെ പേരില്‍ ചില ബോളിവുഡ് താരങ്ങള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തില്‍ കഴിയുന്ന വേളയില്‍ നടിയുടെ ട്വീറ്റിനെ ചൊല്ലി ട്രോളുകളും നിറഞ്ഞു. ‘ഇനി എന്‍സിബി റെയ്ഡുണ്ടാകില്ല, നിങ്ങള്‍ സുരക്ഷിതയാണ്’ എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. സാറ സ്വയം സുരക്ഷിതയായി എന്ന് മറ്റൊരാള്‍ പ്രതികരിച്ചു

shortlink

Related Articles

Post Your Comments


Back to top button