GeneralLatest NewsNEWS

ഭ്രമത്തിലൂടെ അനന്യ വീണ്ടും തിരിച്ചു വരുന്നു

കൊച്ചി : അടുത്ത വീട്ടിലെ കുട്ടിയോട് തോന്നുന്ന സ്‌നേഹമാണ് നടി അനന്യയോട് പ്രേക്ഷകരുടെയുള്ളില്‍. കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ തിളങ്ങി നിന്ന താരം ഒരിടയ്ക്ക് മലയാളത്തില്‍ നിന്ന് മാറി അന്യഭാഷയില്‍ സജീവമായി. അവിടെയുള്ളവരുടെ സ്‌നേഹവും പിടിച്ച് പറ്റി വീണ്ടും മലയാളത്തിലെത്തി. വീണ്ടും മുങ്ങി. അങ്ങനെ ഇടക്കിടെയുള്ള ഒളിച്ചു കളിക്ക് ശേഷം അനന്യ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് പൃഥ്വിരാജ് നായകനായെത്തുന്ന ‘ഭ്രമം’ എന്ന ചിത്രത്തിലൂടെ. ഭ്രമം പ്രേക്ഷകരിലേക്കെത്തുമ്പോള്‍ ആദ്യ ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുന്ന പുതുമുഖത്തിന്റെ പരിഭ്രമമുണ്ട് അനന്യയുടെ വാക്കുകളില്‍. ഒപ്പം വാനോളം പ്രതീക്ഷകളും.

മ​ല​യാ​ള​ത്തി​ല്‍​ ​ഇ​ട​യ്‌​ക്ക് ​ഒ​രു​ ​ബ്രേ​ക്ക് ​വ​ന്ന​പ്പോ​ള്‍​ ​പ്രേക്ഷകര്‍ ത​ന്നെ​ ​മ​റ​ന്നു​ പോ​യോ​ ​എ​ന്നാ​യി​രു​ന്നു​ ​അ​ന​ന്യ​യു​ടെ​ ​ചി​ന്ത.​ ​എ​ന്നാ​ല്‍​ ​’​ഭ്ര​മം​’ ​ഇ​റ​ങ്ങി​യ​തോ​ടെ​​ ​അ​ത്ര​യ​ധി​കം​ ​സ്‌​നേ​ഹാ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് ​അ​ന​ന്യ​യെ​ ​തേ​ടി​യെ​ത്തി​യ​ത്.​ ​അ​തോ​ടൊ​പ്പം​ ​എ​വി​ടെ​യാ​യി​രു​ന്നു​ ​ഇ​തു​വ​രെ​ ​എ​ന്ന​ ​ചോ​ദ്യ​വും.​ ​മാ​റി​ ​നി​ന്ന​ ​കാ​ല​ത്തെ​ക്കു​റി​ച്ച്‌,​ ​ഇ​ട​വേ​ള​യ്‌​ക്കു ​ശേ​ഷം​ ​തി​രി​ച്ചെ​ത്തി​യ​ ​മ​ല​യാ​ള​ സി​നി​മ​യെ​ക്കു​റി​ച്ച്‌ ​അ​ന​ന്യ​ ​സം​സാ​രി​ക്കു​ന്നു.

‘മ​ല​യാ​ള സി​നി​മ​യി​ല്‍​ ​കു​റ​ച്ചു ​കാ​ലം​ ​ഇ​ട​വേ​ള​യു​ണ്ടാ​യി​രു​ന്നു.​ ​ആ​ ​സ​മ​യ​ത്തിനു ശേഷം ​പെ​ട്ടെ​ന്നൊ​രു ​നാ​ള്‍​ ​എ​ന്റെ​ ​ഒ​രു​ ​പ​ടം​ ​മ​ല​യാ​ള​ത്തി​ല്‍​ ​വ​ന്ന​തി​ന്റെ​ ​എ​ക്‌​സൈ​റ്റ്മെ​ന്റ് ​ഓ​രോ​ ​നി​മി​ഷ​വും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ചെ​റി​യൊ​രു​ ​വേ​ഷ​മാ​ണ് ​എ​ങ്കി​ല്‍​ ​പോ​ലും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ ​രീ​തി​യി​ലു​ള്ള​ ​ഒ​രു​ ​സാ​ന്നി​ദ്ധ്യം​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തി​നു​ണ്ടാ​യി​രു​ന്നു.​ ​എ​നി​ക്ക് ​കി​ട്ടു​ന്ന​ ​പ്ര​തി​ക​ര​ണ​ങ്ങ​ളും​ ​ന​ല്ല​താ​ണ്.​ ​അ​തി​ന്റേ​താ​യ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​എ​ല്ലാ​ വ​ര്‍​ഷ​വും​ ​അ​ന്യ​ഭാ​ഷ​ക​ളി​ല്‍​ ​എ​ന്റെ​ ​ഒ​രു​ ​ചി​ത്ര​മെ​ങ്കി​ലും​ ​റി​ലീ​സ് ​ആ​വു​ന്നു​ണ്ട്.​ ​എ​ന്നാ​ല്‍​ ​’​ഭ്ര​മം’​ ​അ​തേ​ ​പോ​ലെ​യ​ല്ല.​ ​കാ​ര​ണം​ ​ഏ​റെ​ക്കാ​ല​ത്തി​നു​ ശേ​ഷം​ ​ഞാ​ന്‍​ ​എ​ന്റെ​ ​ഭാ​ഷ​യി​ലേ​ക്ക് ​തി​രി​ച്ചു ​വ​രി​ക​യാ​ണ്.​ ​കു​റേ​ ​നാ​ളു​ക​ള്‍​ക്ക് ​ശേ​ഷ​മാ​ണ് ​അ​ങ്ങ​നെ​ ​ഒ​രു​ ​അ​നു​ഭ​വം.​ ​ഹി​ന്ദി​യി​ല്‍​ ​സൂ​പ്പ​ര്‍​ ​ഹി​റ്റാ​യി​രു​ന്നു​ ​സി​നി​മ,​ ​മ​ല​യാ​ള​ത്തി​ലും​ ​ഈ​ ​സി​നി​മ​ ​അ​തേ​ ​പോ​ലെ​ ​സ്വീ​ക​രി​ക്ക​പ്പെ​ട്ട​തി​ല്‍​ ​ഏ​റെ​ ​സ​ന്തോ​ഷ​മു​ണ്ട്’- അനന്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button