GeneralLatest NewsNEWS

‘മുതിര്‍ന്ന കലാകാരിയാണ്, അര്‍ഹമായ ബഹുമാനം നൽകണം’: സുധാ ചന്ദ്രന് പിന്തുണയുമായി കങ്കണ

ഡല്‍ഹി: നടിയും നർത്തകിയുമായ സുധാ ചന്ദ്രനെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. വിമാനത്താവളത്തിൽ കൃത്രിമക്കാൽ ഊരി മാറ്റേണ്ടി വരുന്നതിനെ വിശദീകരിച്ച് സുധാ ചന്ദ്രൻ പങ്കുവച്ച വീഡിയോ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിനായായിരുന്നു നടി വീഡിയോ പങ്കുവച്ചത്.

‘പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെ പോലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കുന്നത് പരിഗണനയിലെടുക്കണം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോൾ ഓരോ തവണയും കാല്‍ ഊരി മാറ്റുന്നത് അസഹ്യമായ വേദന സഹിച്ചാണ്. ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണം’- സുധ ചന്ദ്രന്‍ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സുധയുടെ പരാതി വീഡിയോ നിമിഷങ്ങൾക്കകം വൈറലായിരുന്നു. പ്രമുഖരടക്കമുള്ളവർ നടിയെ പിന്തുണച്ചെത്തിയിരുന്നു.ഇതിനു പിന്നാലെ വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതല വഹിക്കുന്ന സിഐഎസ്‌എഫ് ക്ഷമാപണവും നടത്തിയിരുന്നു.

ഈ വീഡിയോ പ്രചരിച്ചതോടെയാണ് സുധാ ചന്ദ്രന് പിന്തുണയുമായി കങ്കണ എത്തിയത്. താരത്തിന് അര്‍ഹമായ ബഹുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കങ്കണ കുറിച്ചു. ‘സുധാ ചന്ദ്രന്‍ ഒരു മുതിര്‍ന്ന കലാകാരിയാണ്. മികച്ച നര്‍ത്തകിയും നടിയുമാണ്. കാല്‍ നഷ്ടപ്പെട്ടിട്ടും അവര്‍ നൃത്തരംഗത്ത് വലിയ ഉയരങ്ങള്‍ നേടി. അവര്‍ക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- കങ്കണ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button