Uncategorized

കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ച സന്തോഷം പങ്കിട്ട് നദിയ മൊയ്‌തു

ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നദിയ മൊയ്‌തു. അതിനു ശേഷം വർഷങ്ങൾ കുറെ കടന്ന് പോയെങ്കിലും മലയാളിക്ക് നദിയ ഇന്നും ആ ചിത്രത്തിലെ കഥാപാത്രമായ ഗേളിയാണ്. ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തിലെയും പില്‍ക്കാലത്ത് തെന്നിന്ത്യയിലെയും അറിയപ്പെടുന്ന നടിയായി മാറിയ നദിയ മൊയ്തുവിന്റെ പിറന്നാളാണ് ഇന്ന്.

കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് നദിയ. കുടുംബത്തോടൊപ്പമുള്ള ചിത്രവും നദിയ പങ്കുവെച്ചിട്ടുണ്ട്.

‘കോവിഡ് രീതിയില്‍ മെഴുകുതിരിയില്ലാതെ കേക്ക് മുറിച്ചു കഴിഞ്ഞ രാത്രി എന്റെ ബര്‍ത്ത്ഡേ ആഘോഷം തുടങ്ങി (കാരണം മെഴുകുതിരി ഊതാന്‍ ആര്‍ക്കും അനുവാദമില്ലായിരുന്നു), അതിലും പ്രധാനമായി എന്റെ പ്രിയപ്പെട്ടവരോടൊപ്പം ഇത് ആഘോഷിക്കാന്‍ കഴിഞ്ഞു’- നദിയ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button