GeneralLatest NewsNEWS

ഇടവേളയ്ക്കു ശേഷം മിനിസ്‌ക്രീനിലൂടെ മിത്ര കുര്യൻ തിരിച്ചു വരുന്നു

കൊച്ചി : ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി മിത്ര കുര്യൻ ഒരു ഇടവേളയ്ക്കു ശേഷം സംഗീത എന്ന ശക്‌തമായ സ്ത്രീ കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിലേക്ക് തിരിച്ചെത്തുകയാണ്. പതിവ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫൈസല്‍ അടിമാലി സംവിധാനം ചെയ്യുന്ന ‘അമ്മ മകള്‍’ എന്ന പരമ്പരയിലെ അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ അഭിനയ മികവിനു ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മരിയയാണ് മകള്‍ വേഷത്തില്‍ എത്തുന്നത്. ഒട്ടുമിക്ക ഹിറ്റ് സീരിയലുകളിലെയും ജനപ്രിയ മുഖമായ രാജീവ് റോഷൻ അച്ഛൻ കഥാപാത്രത്തിൽ എത്തുന്നു. 2015 ല്‍ സീ ടെലിവിഷനിലെ പ്രിയസഖി എന്ന തമിഴ് സീരിയലിലൂടെ മിനിസ്ക്രീന്‍ രംഗത്ത് അരങ്ങേറ്റം നടത്തിയ താരത്തിന്റെ രണ്ടാം വരവാണ് അമ്മ മകളിലെ സംഗീത എന്ന കഥാപാത്രം.

അമ്മയും മകളും തമ്മിലുള്ള അപരിമിത സ്‌നേഹവും അവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന ആകസ്മികമായ വഴിത്തിരിവുകളുമാണ് സീരിയലിന്റെ പ്രധാന കഥാതന്തു. മകളെ നിരുപാധികം സ്നേഹിക്കുകയും അവൾക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ ത്യജിക്കുകയും മകളുടെ സന്തോഷത്തിന് പ്രഥമസ്ഥാനം നൽകുകയും ചെയ്യുന്ന അമ്മയായാണ് മിത്ര അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button