GeneralLatest NewsNEWS

‘മോഹന്‍ലാലിനെ തൂക്കികൊല്ലാന്‍ പറഞ്ഞിട്ട് ഇവന്‍ കല്യാണം ആലോചിച്ച്‌ വന്നേക്കുന്നു’: പെണ്ണുകാണൽ അനുഭവം തുറന്ന് പറഞ്ഞ്

തിരുവനന്തപുരം : മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിർമാതാവുമാണ് മണിയൻപിള്ള രാജു. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടമാണ് ആദ്യ ചിത്രമെങ്കിലും 1981-ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം.ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കി മലയാള സിനിമയിൽ ഇടം ഉറപ്പിച്ചയാളാണ് രാജു.

ഇപ്പോൾ വിവാഹം ആലോചിച്ച്‌ ചെന്നപ്പോള്‍ നേരിടേണ്ടി വന്ന പ്രശ്‌നത്തെ കുറിച്ച്‌ മണിയന്‍പിള്ള രാജു. ഭാര്യ ഇന്ദിരയെ ആദ്യമായി കണ്ടതും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമാണ് മണിയന്‍പിള്ള രാജു പറയുന്നത്.

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍:

‘മണി എന്ന എന്റെ കൂട്ടുകാരനൊപ്പം പോയപ്പോള്‍, കൊല്ലത്ത് അയാളുടെ അച്ഛന്റെ വീട്ടില്‍ ഇറങ്ങി. അപ്പോള്‍ ഞാന്‍ നോക്കുമ്പോൾ വയലറ്റ് ബ്ലൗസും പാവാടയുമിട്ട് ഒരു പെണ്‍കുട്ടി പോകുന്നു. ‘മണി കൊള്ളാല്ലോ, നന്നായിരിക്കുന്നു’ എന്ന് ഞാന്‍ പറഞ്ഞു.

എന്നാൽ അച്ഛന്‍ പറഞ്ഞു, ‘സിനിമാക്കാര്‍ക്ക് ഒന്നും കൊടുക്കില്ല. വര്‍ഷങ്ങള്‍ ശേഷം ജനിച്ച ആകെയുള്ള മകളാണ്. അവളെ സിനിമാക്കാരന് കെട്ടിച്ചു കൊടുത്താല്‍ എനിക്ക് കുടുംബത്ത് നില്‍ക്കാന്‍ പറ്റില്ല’

അങ്ങനെയിരിക്കുമ്പോൾ അറിയാത്ത വീഥികള്‍ എന്ന എന്റെ പടം അവിടെ വന്നു. കെ സേതുമാധവന്‍ സാര്‍ സംവിധാനം ചെയ്തതാണ്. അതില്‍ മധു സാറ് ജഡ്ജി, മകനായിട്ട് ഞാന്‍. ഡ്രൈവര്‍ ആയി മോഹന്‍ലാലും പിന്നെ സുകുമാരി ചേച്ചിയുമുണ്ട്. അടുത്ത വീട്ടിലെ സവിത എന്ന പെണ്ണിനെ ഞാന്‍ കേറിപ്പിടിക്കുമ്പോൾ മോഹന്‍ലാല്‍ വരുന്നുണ്ട്. അവിടുത്തെ അടിക്കിടയില്‍ സവിത മരിക്കുകയും, ആ കൊലക്കുറ്റം മോഹന്‍ലാലിന്റെ പേരിലുമായി. എന്നെ രക്ഷിക്കാന്‍ വേണ്ടി മോഹന്‍ലാല്‍ അത് സ്വയം ഏറ്റെടുക്കുകയായിരുന്നു. എന്നെ രക്ഷിക്കുകയും മോഹന്‍ലാലിനെ തൂക്കി കൊല്ലുകയും ചെയ്യുന്നുണ്ട്. ഞാന്‍ പിന്നെ വെള്ളമടിച്ച്‌ അത് ചെയ്തത് താനാണെന്ന് പറയുന്നുണ്ട്.

ഇത് കണ്ടിട്ട് ഇന്ദിരയുടെ അച്ഛന്‍ ‘ഇവനാണോ കെട്ടാന്‍ പോകുന്നത്, ഒന്നും ചെയ്യാത്ത മോഹന്‍ലാലിനെ തൂക്കികൊല്ലാന്‍ പറഞ്ഞിട്ട് ഇവന്‍ ഇവിടെ കല്യാണം ആലോചിച്ച്‌ വന്നേക്കുന്നു’ എന്ന്. പിന്നെ കുറേ ദിവസം കഴിഞ്ഞ് അവരുടെ വല്യച്ഛന്റെ മകന്‍ ചെന്നിട്ട്, അങ്ങനെയല്ല രാജു നല്ല പയ്യനാണ് എന്നൊക്കെ പറഞ്ഞു. എന്തോ ഭാഗ്യത്തിന് ഇന്ദിരയെ വിവാഹം കഴിക്കാനായി’- രാജു പറഞ്ഞു

 

shortlink

Related Articles

Post Your Comments


Back to top button