GeneralLatest NewsNEWS

‘രാജകുമാരന് സ്വാഗതം’: ‘മന്നത്തി’ന് പുറത്ത് ആരാധകരുടെ ആഘോഷം

മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന് സ്വാഗതമോതി ആരാധകർ. ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്റെ വസതിയായ ‘മന്നത്തി’ന് പുറത്തായിരുന്നു ആരാധകരുടെ ആഘോഷം. ‘ആര്യന്‍ രാജകുമാരന് വീട്ടിലേക്ക് സ്വാഗത’മെന്ന ബാനറുമായാണ് ചില ആരാധകര്‍ എത്തിയത്. മറ്റു ചിലര്‍ പടക്കം പൊട്ടിച്ചാണ് ജാമ്യം ലഭിച്ചത് ആഘോഷിച്ചത്. ‘വി ലവ് ഷാറൂഖ് ഖാന്‍’ എന്ന വാക്കുകളോടെയാണ് പലരും മാധ്യമങ്ങളോട് സംസാരിച്ചത്.

കേസില്‍ അറസ്റ്റിലായി മൂന്നാഴ്ചക്ക് ശേഷമാണ് ബോംബേ ഹൈക്കോടതി ആര്യൻ ഖാന് ജാമ്യം നല്‍കിയത്. ഒക്‌ടോബര്‍ എട്ടു മുതല്‍ മുംബൈ ആര്‍തര്‍ ജയിലിലായിരുന്നു ആര്യന്‍. ജാമ്യം അനുവദിക്കരുതെന്ന എന്‍സിബിയുടെ വാദം തള്ളി ജസ്റ്റിസ് നിതിന്‍ ഡബ്യൂ സാംബ്രെയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button