GeneralLatest NewsNEWS

മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാൻ ആവശ്യപ്പെട്ട് കല്യാണി പ്രിയദര്‍ശന്‍

കൊച്ചി : മരക്കാര്‍ ഓടിടി റിലീസിനാണെന്ന വാർത്ത വളരെയധികം നിരാശയോടെയാണ് പ്രേക്ഷകർ സ്വാഗതം ചെയ്തത്. മരക്കാര്‍ റിലീസ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനിടയിൽ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി ചിത്രത്തിലെ നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുമായ കല്യാണി പ്രിയദര്‍ശന്‍. മരക്കാറിന് ലഭിച്ച ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആൻറണി പെരുമ്പാവൂരിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് കല്യാണി ഈ ആവശ്യം ഉന്നയിച്ചത്.

അവാര്‍ഡ് നേട്ടത്തില്‍ ആശംസകള്‍ അറിയിച്ചതിനൊപ്പം മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നും കല്യാണി ആവശ്യപ്പെട്ടു. ‘ആശംസകള്‍, ഇനി ദയവായി എല്ലാവര്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് നല്‍കൂ. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യൂ’- കല്യാണി കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button