മലപ്പുറം: പൃഥ്വിരാജ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് റമീസ് രചിച്ച പുസ്തകം ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ പ്രകാശനം ചെയ്തു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര പുസ്തകത്തില്‍ ഹാജിയുടെ യഥാര്‍ത്ഥ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ നാളുകൾ നീണ്ട പരിശ്രമങ്ങൾക്കും പഠനങ്ങൾക്കുമൊടുവിൽ ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചതെന്ന് നേരത്തെ റമീസ് വെളിപ്പടുത്തിയിരുന്നു.
മലബാർ കലാപത്തെ വെള്ളപൂശി ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിനെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും ശക്തമായ എതിർപ്പുകൾ ഉയർന്നതോടെ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നതിൽ നിന്നും പൃഥ്വിരാജ് പിന്മാറുകയായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നതിൽനിന്നും പിന്മാറുന്നതായി ആഷിഖ് അബുവും പിന്നീട് വെളിപ്പെടുത്തിയിരുന്നു.
പുനീതിന്റെ മരണത്തില്‍ കര്‍ണാടകയില്‍ അതീവ ജാഗ്രത; തിയേറ്ററുകൾ അടയ്ക്കാൻ നിർദ്ദേശം
അതേസമയം, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപാട് ആളുകളെ കണ്ടെത്താൻ കഴിഞ്ഞതാണ് തന്റെ നേട്ടമെന്ന് തിരക്കഥാകൃത്തും പുസ്തകത്തിന്റെ രചയിതാവുമായ റമീസ് വ്യക്തമാക്കുന്നു. വാരിയംകുന്നന്റെ ചാരം അലിഞ്ഞുണർന്നത് ഈ നാടിന്റെ വെള്ളത്തിലാണെന്ന് പലരും അറിഞ്ഞില്ലെന്ന് റമീസ് പറയുന്നു.
Leave a Comment