BollywoodCinemaGeneralLatest NewsNEWS

‘നീ ഞങ്ങളുടെ രാജകുമാരൻ’: ജയിലിൽ നിന്നും പുറത്തിറങ്ങിയ ആര്യൻ ഖാനെ സ്വീകരിച്ചത് വൻ ആഘോഷത്തോടെ

മുംബൈ: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഒടുവിൽ ജാമ്യത്തിലിറങ്ങി. ജാമ്യത്തിൽ പുറത്തിറങ്ങിയ ആര്യൻ ഖാനെ സ്വീകരിക്കാൻ ആർപ്പുവിളികളുമായി ഷാരൂഖ് ഖാന്റെ വീടിന് മുൻപിൽ ആരാധകരുടെ ബഹളം. പടക്കങ്ങളും പോസ്റ്ററുകളും ബാനറുകളുമായി ഒരു ഉത്സവാന്തരീക്ഷം തന്നെയാണ് ആരാധകർ വീടിന് മുൻപിൽ ആര്യന് വേണ്ടി ഒരുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യരേഖകള്‍ ഹാജരാക്കാന്‍ വൈകിയതിനാല്‍ ഇന്നേ പുറത്തിറങ്ങാൻ സാധിച്ചുള്ളൂ. മകനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാന്‍ നേരിട്ട് ജയിലില്‍ എത്തിയിരുന്നു.

Also Read:‘ബൈക്കിന് കവർ നൽകിയിരിക്കുന്നത് പോലെയാണ് തോന്നുന്നത്’ : കജോളിനെ ട്രോളി സോഷ്യൽ മീഡിയ

‘കരുത്തനായിരിക്കൂ രാജകുമാരാ, എല്ലാം ശരിയാകും’ എന്നായിരുന്നു മിക്ക ബാനറുകളിലും എഴുതിയിരുന്നത്. ഷാരൂഖ് ഖാന്റെ പടമുള്ള ടീ ഷര്‍ട്ടും അണിഞ്ഞു കൊണ്ടാണ് മിക്കവരും ആര്യന്റെ മന്നത്ത് കുടുംബത്തിന് മുന്നില്‍ എത്തിയത്. ആര്യന്‍ ഖാന്‍ നിരപരാധിയായിരുന്നുവെന്നും അദ്ദേഹം വീട്ടില്‍ മടങ്ങിയെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും ആരാധകർ വിളിച്ചുപറയുന്നുണ്ട്.

അതേസമയം, ജാമ്യം ലഭിച്ചിട്ടും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാലാണ് ആര്യന്റെ മോചനം ഇത്രത്തോളം നീണ്ടു പോയത്. ഷാരൂഖിന്റെ ഉറ്റ സുഹൃത്തും നടിയുമായ ജൂഹി ചൗളയാണ് ആര്യന് വേണ്ടി ജാമ്യം നിന്നത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ആര്യനെ കാത്ത് കുടുംബങ്ങൾ വീട്ടിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button