GeneralLatest News

കുട്ടികൾ തെറ്റായ കൂട്ടിൽ എത്തിപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം, ഷാരൂഖിന്‍റെ മകനായതിനാൽ​ ഇളവ്​ കൊടുക്കരുത്​: ശത്രുഘ്​നൻ സിൻഹ

ഡൽഹി: 1970-80 കളിൽ പ്രധാന നടന്മാരിൽ ഒരാളായിരുന്നു ശത്രുഘ്നൻ. വില്ലൻ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ശത്രുഘ്നൻ തന്റെ അഭിനയജീ‍വിതം തുടങ്ങിയത്. ഇപ്പോൾ അദ്ദേഹം രാഷ്ട്രീയത്തിലാണ് അദ്ദേഹം സജീവമായിരിക്കുന്നത്. മക്കളായ ലവൻ, കുശൻ, സോനാക്ഷി സിൻഹ എന്നിവർ ഒരിക്കലും മയക്കുമരുന്നിന് അടിമകളല്ലെന്നും അവരെ നല്ലരീതിയിൽ​ വളർത്തിക്കൊണ്ടുവന്നതിൽ​ തനിക്ക്​ അഭിമാനമുണ്ടെന്നും ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ നടൻ പ്രതികരിച്ചു.

ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകൻ മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായ സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഒന്നുകിൽ ​ ചില വിഷയങ്ങളിൽ നിന്ന്​ ശ്രദ്ധ തിരിക്കാനോ അല്ലെങ്കിൽ ഷാരൂഖിനോടുള്ള പക വീട്ടാനോ ആയിരിക്കും എന്നാണ് ആര്യനെ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്റ്റ്​ ചെയ്​ത രീതിയെ അദ്ദേഹം വിമർശിച്ചത്.

‘അത് വെല്ലുവിളിയാണെങ്കിലും അല്ലെങ്കിലും അവർ കുട്ടികളെ നന്നായി വളർത്തണം. ഞാൻ പ്രസംഗിക്കുന്നത് ഞാൻ പ്രാവർത്തികമാക്കുന്നു. പുകയില വിരുദ്ധ കാമ്പയിനുകളുടെ ഭാഗമാണ് ഞാൻ. മയക്കുമരുന്നും പുകയിലയും ഒഴിവാക്കാനാണ്​ ഞാൻ എപ്പോഴും പറയാറ്. കുട്ടികൾ തെറ്റായ കൂട്ടുകെട്ടിൽ എത്തിപ്പെടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അവരോടൊപ്പം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണം. ഷാരൂഖിന്‍റെ മകനായതിനാൽ ആര്യന്​ ഇളവ്​ കൊടുക്കരുത്​. ​അതുവെച്ച്​ ഒരാളെ വേട്ടയാടാനും അവകാശമില്ല. നീതിന്യായ വ്യവസ്ഥ നീതിപൂർവമായിരിക്കണം. അതാണ്​ ഇന്ന്​ സംഭവിച്ചത്​ ‘ -​ സിൻഹ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button