CinemaGeneralLatest NewsMollywoodNEWS

കുറിപ്പിന് നെറ്റ്ഫ്‌ലിക്‌സ് നൽകിയത് 40 കോടി, വേണ്ടെന്ന് വെച്ച് തിയേറ്ററിൽ എത്തിച്ചത് മമ്മൂട്ടി: ഫിയോക് പ്രസിഡന്റ്

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം പ്രേക്ഷകരും തിയേറ്റര്‍ ഉടമകളും കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് 40 കോടിയാണ് കുറുപ്പിന് നല്‍കിയത്. എന്നാൽ മമ്മൂട്ടി ഇടപെട്ട് ചിത്രം തിയേറ്ററിലേക്ക് റിലീസിനായി നല്കുകയായിരുന്നുവെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയ്കുമാര്‍ ദ ക്യുവിനോട് പറഞ്ഞു. ഒക്ടോബര്‍ 25ന് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നതിന് പിന്നാലെ തന്നെ കുറുപ്പ് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

തിയേറ്റര്‍ റിലീസിനായി കുറുപ്പിന്റെ നിര്‍മ്മാതാക്കള്‍ ഒരു നിബന്ധനകളും മുന്നോട്ട് വെച്ചിരുന്നില്ലെന്നും അതിനാൽ തിയേറ്റര്‍ ഉടമകള്‍ ചിത്രത്തിന് വേണ്ടി പരമാവധി സഹായം ചെയ്ത് കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും വിജയകുമാര്‍ വ്യക്തമാക്കി. സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാനാണ് ആഗ്രഹമെന്ന് ദുൽഖറും മമ്മൂട്ടിയും തീരുമാനിക്കുകയായിരുന്നുവെന്നും കുറുപ്പിന്റെ നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ റിലീസിനായി ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും വിജയകുമാര്‍ വ്യക്തമാക്കുന്നു.

Also Read:നാടിന്റെ മാറുന്ന സാമൂഹികാവസ്ഥയിൽ ചില ഓർമ്മപ്പെടുത്തലുകളുമായി രണ്ടിന്റെ ട്രെയിലർ പുറത്ത്

നവംബര്‍ 12നാണ് കുറുപ്പ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് കുറുപ്പ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിക്കുന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ ചാക്കോ വധക്കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button