GeneralLatest NewsNEWS

മരക്കാറിന്റെ സെറ്റിൽ ‘തല’ അജിത്തിന്റെ അപ്രതീക്ഷിത സന്ദർശനം

കൊച്ചി: സിനിമാപ്രേമികള്‍ ഏവരും ഒരുപോലെഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’. ചിത്രം ഒ.ടി.ടിയിലാണോ തീയേറ്ററിലാണോ റിലീസ് ചെയ്യുക എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അതിനിടയിൽ ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളൊരു വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്.

തെന്നിന്ത്യയുടെ സ്വന്തം ‘തല’ അജിത്ത് മരക്കാറിന്‍റെ ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിക്കുന്നതിന്‍റെ വീഡിയോയാണ് ദീപാവലി ദിനത്തിൽ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. അജിത്തിനെ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്നാണ് സ്വീകരിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന അര്‍ജുന്‍, സുനില്‍ ഷെട്ടി, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ് എന്നിവരുമായി അജിത് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. സെറ്റിലുള്ള എല്ലാവരേയും കണ്ട് പരിചയപ്പെട്ടതിനു ശേഷമായിരുന്നു അജിത്തിന്റെ മടക്കം.

സിനിമയുടെ റിലീസിനെ പറ്റി ചര്‍ച്ചകള്‍ ചൂടാകുന്നതിനിടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ വീഡിയോ പുറത്ത് വിട്ടത്. ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്‍റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആണ് നിര്‍മാണം.

shortlink

Related Articles

Post Your Comments


Back to top button