GeneralLatest NewsNEWS

‘ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്തു’: ഗണേഷ് കുമാറിന് മറുപടിയുമായി ഇടവേള ബാബു

തിരുവനന്തപുരം : ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയില്‍ നിന്ന് ആരും ഇടപെട്ടില്ലെന്ന ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് മറുപടി പറഞ്ഞ് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ജോജുവിന്റെ വിഷയത്തില്‍ സംഘടന ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്തു എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘ആ സമയത്ത് ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്തു. നമ്മള്‍ ആരും പിന്മാറിയില്ല. ബാബുരാജ്, ടിനി ടോം തുടങ്ങിയവര്‍ വിളിച്ചിരുന്നു. പിന്നെ ഗണേഷ് കുമാര്‍ വൈസ് പ്രസിഡന്റാണ്, പുള്ളിക്കും അതില്‍ ഇടപെടാം’ -ഇടവേള ബാബു പറഞ്ഞു.

നേരത്തെ ‘അമ്മ’ സംഘടനയ്ക്കെതിരെ ഗണേഷ് രംഗത്തെത്തിയിരുന്നു. ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്ന് ചോദിച്ച ഗണേഷ് സംഘടനയുടെ മീറ്റിംഗില്‍ പ്രതിഷേധം അറിയിക്കുമെന്നും പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button