Coming SoonLatest NewsNEWS

ജി.സുരേഷ് കുമാർ നിർമ്മിച്ച് ഇടവേളയ്ക്കു ശേഷം കീർത്തി സുരേഷ് മലയാളത്തിലെത്തുന്ന ചിത്രം ‘വാശി’ ചിത്രീകരണം ആരംഭിക്കുന്നു

മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്ണു ജി. രാഘവ് സംവിധാന രംഗത്തേക്കെത്തുന്ന ‘വാശി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പതിനേഴിന് തിരുവനന്തപുരത്താരംഭിക്കുന്നു. ടൊവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തിൽ പ്രശസ്ത ദക്ഷിണേന്ത്യൻ നായിക കീർത്തി സുരേഷാണ് നായിക. വലിയൊരു ഇടവേളയ്ക്കു ശേഷം കീർത്തി സുരേഷ് മലയാളത്തിലെത്തുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നന്ദു, ബൈജു സന്തോഷ്, അനുമോഹൻ, ഡോ.റോണി, കോട്ടയം രമേഷ്, മുകുന്ദൻ, കൃഷ്ണൻ സോപാനം, അങ്കിത്ത്, ശ്രീലക്ഷ്മി, മായാ വിശ്വനാഥ്, മായാമേനോൻ എന്നിവരും പ്രധാന അഭിനേതാക്കളായി എത്തുന്നു. വിഷ്ണു ജി. രാഘവ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കഥ – ജാനിസ് ചാക്കോ സൈമൺ. വിനായക് ശശികുമാറിൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. റോബി വർഗീസ് രാജാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ് – മഹേഷ് നാരായണൻ, കലാസംവിധാനം – മഹേഷ് ശ്രീധർ, കോസ്റ്റ്യും ഡിസൈൻ – ദിവ്യാ ജോർജ്, മേക്കപ്പ് – പി.വി. ശങ്കർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌ – പ്രതാപൻ കല്ലിയൂർ, ലൈൻ പ്രൊഡ്യൂസർ – കെ . രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ – നിഥിൻ മോഹൻ, കോ- പ്രൊഡ്യൂസേർസ്‌ – മേനക സുരേഷ്, രേവതി സുരേഷ്. ഉർവ്വശി തീയേറ്റേഴ്സ് – രമ്യാ മൂവീസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button