AwardsInternationalLatest NewsNEWSShort Films

യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവല്‍: മികച്ച ഹ്രസ്വ ചിത്ര സംവിധായകനുള്ള അവാര്‍ഡ് കൊല്ലം സ്വദേശിക്ക്

കൊല്ലം  : യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വ ചിത്ര സംവിധായകനുള്ള അവാര്‍ഡ് മലയാളിക്ക്. കൊല്ലം സ്വദേശി സുഹൈല്‍ അഞ്ചൽ സംവിധാനം ചെയ്ത ‘മണ്‍സൂര്‍’ എന്ന ഹ്രസ്വചിത്രത്തിനാണ് അവാർഡ് . ആയിരക്കണക്കിന് മത്സര ചിത്രങ്ങളില്‍ നിന്നാണ് മണ്‍സൂര്‍ എന്ന ഹ്രസ്വ ചിത്രം സെലക്‌ട് ചെയ്യുന്നതും ഷോര്‍ട്ട് ബെസ്റ്റ് ഡയറക്ടറിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നതും.

കഴിഞ്ഞ ലോക്ക് ഡൌൺ കാലത്താണ് ഹ്രസ്വ ചിത്രത്തിന്റെ കഥയും, തിരക്കഥയും പൂര്‍ത്തിയാക്കുന്നത്. നാടിൻറെ നാട്യങ്ങളില്‍ നിന്നെല്ലാം ഒഴിവായി കാടിന്റെ പച്ചപ്പില്‍ ജീവിക്കുന്ന മണ്‍സൂര്‍ എന്ന പച്ച മനുഷ്യന്റെ ജീവിതകഥയാണ് സുഹൈല്‍ അഞ്ചല്‍. ‘മണ്‍സൂര്‍’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നത്.

ഇതിനകം തന്നെ വിദേശത്തും, ഇന്ത്യയിലുമായി 7 ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും സെലക്ഷന്‍ ലഭിക്കുകയും ചെയ്ത ഹ്രസ്വ ചിത്രമാണ് മൻസൂർ.

shortlink

Related Articles

Post Your Comments


Back to top button