GeneralLatest NewsNEWS

ദിലീപ് – നാദിർഷാ ചിത്രവും ഒടിടിയിലേക്ക്

കൊച്ചി : മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസാണെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ മലയാളികള്‍ കാത്തിരുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രവും ഒടിടി റിലീസെന്ന് റിപ്പോർട്ട്. ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഫാമിലി കോമഡി എന്റര്‍റ്റെയിനര്‍ ആണ്. ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അനുമതി തേടി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സിനിമാ സംഘടനകള്‍ക്ക് കത്ത് നല്‍കി.

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ഉര്‍വശിയാണ് ചിത്രത്തിലെ നായിക. രണ്ട് ഗെറ്റപ്പുകളില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രമാണ്.  സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പാണ് നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button