GeneralLatest NewsNEWS

‘സിനിമയോ സിനിമാ തിയേറ്ററുകളോ ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നിലനിൽക്കുന്നത്’: ഫിയോക് പ്രസിഡന്റ്

കൊച്ചി : മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പെടെ മോഹന്‍ലാലിന്റെ അടുത്ത അഞ്ച് സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ആവുമെന്ന് കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയത്തിനു പിന്നാലെ പ്രതികരണവുമായി ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍. അഞ്ചല്ല അമ്പത് സിനിമകള്‍ ഒ.ടി.ടിയിലേക്ക് പോയാലും സിനിമാ തിയേറ്ററുകള്‍ നിലനില്‍ക്കുമെന്ന് വിജയകുമാര്‍ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ തിയേറ്റര്‍ റിലീസിനോട് അനുബന്ധിച്ച് സിനിമയുടെ അണിയറക്കാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിജയകുമാറിന്റെ പ്രതികരണം.

വിജയകുമാറിന്റെ വാക്കുകൾ:

‘സിനിമയോ സിനിമാ തിയേറ്ററുകളോ ഒരു കാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നത്. സമീപ കാലത്ത് കേരളത്തിലെ തിയേറ്ററുകള്‍ കാത്തിരുന്നതും ഒരുങ്ങിയതും മരക്കാറിന് വേണ്ടിയല്ല മറിച്ച് കുറുപ്പിന് വേണ്ടി ആയിരുന്നു. കുറുപ്പിനെ തിയേറ്റര്‍ ഉടമകള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കുറുപ്പ് നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ ഉടമകളുടെ മുന്നില്‍ ഉപാധികളൊന്നും മുന്നോട്ടു വച്ചിരുന്നില്ല. പരമാവധി പിന്തുണയ്ക്കണമെന്നു മാത്രമാണ് പറഞ്ഞത്.

എന്നാല്‍ കേരളത്തിലെ 450 സ്‌ക്രീനുകളില്‍ മിനിമം രണ്ടാഴ്ച എങ്കിലും ചിത്രം ഓടിക്കാനാണ് ഫിയോകിന്റെ തീരുമാനം. ഇതും അവര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതല്ല. തങ്ങള്‍ സന്തോഷത്തോടെ ചെയ്യുന്നതാണ്. പട്ടിണി കിടന്ന പതിനായിരത്തോളം കുടുംബങ്ങളുടെ പ്രാര്‍ഥന ഈ ചിത്രത്തിനൊപ്പമുണ്ടാവും. യുവതാരങ്ങള്‍ കോര്‍പറേറ്റുകള്‍ക്കൊപ്പം നില്‍ക്കരുതെന്ന് തന്റെ ഒരു അഭ്യർത്ഥനയാണ്’- വിജയകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button