Latest NewsNEWSShort Films

ഡെപ്യൂട്ടി സ്പീക്കര്‍ അഭിനയരംഗത്തേക്ക് : ഹ്രസ്വചിത്രത്തില്‍ കളക്ടറുടെ വേഷത്തില്‍ ചിറ്റയം ഗോപകുമാര്‍

കൊച്ചി : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭിനയരംഗത്തേക്ക്. പ്രേംനസീർ സുഹൃത് സമിതി നിർമിക്കുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ‘സമാന്തരപ്പക്ഷികൾ’ എന്ന ഷോർട്ട് മൂവിയിലൂടെയാണ് അരങ്ങേറ്റം. നടന്‍ കൊല്ലം തുളസി കഥയും തിരക്കഥയും രചിക്കുന്ന ‘സമാന്തപ്പക്ഷികള്‍’ എന്ന ഹ്രസ്വചിത്രത്തില്‍ കളക്ടറുടെ വേഷത്തിലൂടെയാകും അദ്ദേഹം എത്തുക. സംവിധാനം ജഹാംഗീർ ഉമ്മർ.

കൊല്ലം തുളസി, എം.ആര്‍.ഗോപകുമാര്‍, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, റിയാസ് നെടുമങ്ങാട്, മോഹന്‍ കുമാര്‍, സുനില്‍ നാരായണന്‍, വിങ്കി, ആരോമല്‍, ശ്രീപദ്‌മം, കാലടി ഓമന, ശുഭ തലശ്ശേരി സൂര്യകിരണ്‍, മഞ്ചു, റുക്‌സാന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പ്രഭാവര്‍മയുടെ ഗാനത്തിന് ഡോ. വാഴമുട്ടം ചന്ദ്രബാബു സംഗീതം ഒരുക്കുന്നത്. ഗായകൻ കല്ലറ ഗോപൻ.

shortlink

Related Articles

Post Your Comments


Back to top button