Latest NewsNEWSVideos

കമൽ ഹാസന് പിറന്നാൾ സമ്മാനം: സ്പെഷ്യൽ വീഡിയോയുമായി ‘വിക്രം’ ടീം

ചെന്നൈയിൻ : 67-ാം ജന്മദിനം ആഘോഷിക്കുന്ന ഉലക നായകൻ കമൽ ഹാസന് ആശംസ നേർന്ന് സ്പെഷ്യൽ വീഡിയോ പുറത്ത് വിട്ട് ‘വിക്രം’ ടീം. കമൽ ഹാസൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിക്രം’. വിജയ് യുടെ മാസ്റ്ററിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ദി ഫസ്റ്റ് ഗ്ലാൻസ് എന്ന പേരിൽ ചിത്രത്തിലെ ഒരു സംഘട്ടന രംഗമാണ് 49 സെക്കൻഡ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്ൻ , കാളിദാസ് ജയറാം തുടങ്ങിയ താരനിര തന്നെ ചിത്രത്തിലുണ്ട്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധിന്‍റേതാണ് സംഗീതം.

 

shortlink

Related Articles

Post Your Comments


Back to top button