Latest NewsNEWS

മുംബൈ മയക്കുമരുന്ന്​ കേസ്: ഷാരൂഖ്​ ഖാന്‍റെ മാനേജര്‍ പൂജ ദദ്​ലാനിക്ക്​ സമന്‍സ്

മുംബൈ: ആര്യന്‍ഖാന്‍ അറസ്റ്റിലായ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മുംബൈ പൊലീസ്. എന്‍സിബിയുടെ വിജിലന്‍സ് വിഭാഗവും പൂജയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘത്തോട്​ പൂജ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായാണ്​ വിവരം. ഷാരൂഖിന്‍റെ മകന്‍ ആര്യനെ നവംബര്‍ ആദ്യം ബോംബെ ഹൈകോടതി ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനുശേഷമാണ്​ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എന്‍.സി.ബി നീക്കമിടുന്നത് ​.

ലോവര്‍ പാരലില്‍വെച്ച്‌​ കെ.പി ഗോസാവിയും സാം ഡിസൂസയുമായി പൂജ കൂടിക്കാഴ്ച നടത്തിയതിന്‍റെ സി.സി.ടി.വി ദൃ​ശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന്​ ലഭിച്ചതിനെ തുടര്‍ന്നാണ്​ ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന്​ പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്​തു. അതേസമയം സംഭവത്തില്‍ പൊലീസ്​ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments


Back to top button