CinemaGeneralIndian CinemaKollywoodLatest NewsMollywoodNEWSWOODs

തമിഴ് ചിത്രം ‘ട്രാവൽ ബ്ലോഗ്’: പൂജ കൊച്ചിയിൽ നടന്നു

കൊച്ചി: യുണി ടെക്സ്റ്റ് മൂവി ഹൗസ് നിർമ്മിച്ച് ആശ എം മേനോന്റെ കഥക്ക് മണി മേനോൻ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ട്രാവൽ ബ്ലോഗ്’. സിനിമയുടെ പൂജ കർമ്മം കൊച്ചിയിൽ നടന്നു. പ്രശസ്ത നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോറുമായ എൻ.എം ബാദുഷ തിരിതെളിച്ചു. ബ്രഹ്മശ്രീ. ഡോ.സി ഇന്ദുമോന്റെ കാർമികത്വത്തിൽ നടന്ന പൂജ കർമ്മത്തിൽ നടനും നിർമ്മാതാവുമായ സായി വെങ്കിഡേഷ്, സംവിധായകൻ പ്രേം ആർ നമ്പ്യാർ, സജീഷ് എം ഡിസൈൻസ്, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, അഷ്‌റഫ്‌ രംഗത്തൂർ എന്നിവർ പങ്കെടുത്തു.

തമിഴ്നാട്ടിലെ അംബാസമുദ്രത്തിലും സമീപ പ്രദേശങ്ങളിലുമായി നവംബർ മാസം അവസാനത്തോട് കൂടി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തിൽ റിയാസ് പത്താൻ നായകനാകുന്നു. പുതുമുഖങ്ങളായ ആൻ ആൽബിൻ, രാഖി മനോജ്‌ എന്നിവരാണ് നായികമാർ. സുനിൽ പൊൻകുന്നം ആണ് ചിത്രത്തിൻ്റെ ഛായഗ്രഹണം. പ്രൊഡക്ഷൻ കൺട്രോളർ: പ്രമോദ് ദേവനന്ദ, ആർട്ട്: പ്രശാന്ത് നെടുമങ്ങാട്, സംഗീതം: ജയൻ കോതമംഗലം, പ്രോജക്ട് ഡിസൈനർ: ഭരത് വർമ്മ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കണ്ണൻ കുടപ്പനക്കുന്ന് ,സ്റ്റിൽസ്: അശോക് കാരക്കുളം, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button