മുംബൈ : അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്‌ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സൂര്യവന്‍ശി. കൊവിഡ് രണ്ടാ തരംഗത്തിന് ശേഷം അക്ഷയ് കുമാറിന്‍റെ ‘ബെല്‍ബോട്ടം’ അടക്കമുള്ള ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയെങ്കിലും കാര്യമായി കളക്ഷന്‍ നേടാനായിരുന്നില്ല. എന്നാല്‍ ‘സൂര്യവന്‍ശി’യുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സിനിമാ മേഖലയ്ക്ക് പുതിയൊരു തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് ലോകം.
ആദ്യ ദിനം തന്നെ ഇന്ത്യയില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത് 26.29 കോടി രൂപയാണെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് വ്യക്തമാക്കിയത്. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹം ‘സൂര്യവന്‍ശി’ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഒക്ടോബര്‍ 22നാണ് മഹാരാഷ്ട്രയിലെ തിയേറ്ററുകള്‍ തുറന്നത്. തിയേറ്റര്‍ തുറക്കുമ്പോള്‍ ആളുകള്‍ തിയേറ്ററുകളിലേയ്ക്ക് തിരികെയെത്തുമോ എന്ന ആകാംഷയോടു കൂടിയാണ് സൂര്യവന്‍ശി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ റിലീസിനെത്തിയത്. എന്നാല്‍ ‘സൂര്യവന്‍ശി’യുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സിനിമാ മേഖലയ്ക്ക് പുതിയൊരു തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് ലോകം. കൊവിഡ് സാഹചര്യത്തില്‍ ആദ്യം 2020 മാര്‍ച്ച് 27നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഏപ്രില്‍ 30 ലേയ്ക്ക് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം വരവില്‍ വീണ്ടും റിലീസ് മാറ്റിവെച്ച ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്റര്‍ കണ്ടത്.
ദീപാവലിക്ക് ശേഷം ‘സൂര്യവന്‍ശി’ തിയേറ്ററിലെത്തിയ സാഹചര്യത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി സംവിധായകന്‍ റോഹിത് ഷെട്ടി രംഗത്തെത്തിയിരുന്നു. ‘അവസാന യുദ്ധം വിജയിച്ചു!’ രാജ്യത്തെ എല്ലാ മള്‍ട്ടിപ്ലെക്സ് ഉള്‍പ്പെടെയുള്ള തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുന്നു. നാളിത്രയും ആകാംഷയോടെ കാത്തിരുന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ ഉടന്‍ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുക. ബോളിവുഡ് സിനിമാ മേഖലയിലെ ഏവര്‍ക്കും ദീപാവലി ആശംസകള്‍’ – രോഹിത് ഷെട്ടി കുറിച്ചു.
Post Your Comments