GeneralLatest NewsNEWS

‘മരയ്ക്കാര്‍ അടഞ്ഞ അദ്ധ്യായം, തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല’: വിജയകുമാര്‍

കൊച്ചി : ഫിയോകിന്റെ എതിര്‍പ്പ് മറികടന്ന് മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞതിന് മറുപടിയുമായി ഫിയോക് പ്രസിഡൻറ് വിജയകുമാര്‍ . മരയ്ക്കാര്‍ ചിത്രം തങ്ങളെ സംബന്ധിച്ച് അടഞ്ഞ അധ്യയമാണെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പ്രതികരിച്ചു.

‘മരയ്ക്കാര്‍ ചിത്രം ഞങ്ങളെ സംബന്ധിച്ച് അടഞ്ഞ അദ്ധ്യായമാണ്. ലിബര്‍ട്ടി ബഷീറിന് അദ്ദേഹത്തിന്റെ കയ്യിലുള്ള ഇരുനൂറോ രണ്ടായിരമോ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാം. അത് അദ്ദേഹത്തിന്റെ അവകാശമാണ്. തങ്ങള്‍ എന്തായാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. ആന്റണി സംഘടനയില്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്. അതെക്കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാനാവില്ല’- വിജയകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button