GeneralLatest NewsNEWS

‘തിയേറ്ററില്‍ പോയി സിനിമ കാണുക എന്നത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്’: ആസിഫ് അലി

കൊച്ചി : സിനിമകളെല്ലാം തന്നെ ഒടിടി റിലീസിലേക്ക് പോകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ആസിഫ് അലി. തിയേറ്ററില്‍ പോയി സിനിമ കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ് താൻ എന്നും, തിയേറ്ററില്‍ പോയി കൈയടിച്ച്‌ ആസ്വദിച്ച്‌ മാസ് ആൾക്കൂട്ടത്തോടൊപ്പം സിനിമ ആസ്വദിക്കാൻ ഇഷ്ടമുള്ള ആളാണ് താൻ എന്നുമാണ് ആസിഫ് പറയുന്നത്.

ആസിഫിന്റെ വാക്കുകൾ:

‘ആലോചിച്ചു നോക്കൂ, ഒരു സിനിമ ചെയ്യുമ്ബോള്‍ ലൈറ്റിംഗ് മുതല്‍ സൗണ്ട് വരെയുള്ള കാര്യങ്ങളില്‍ നമ്മള്‍ അത്രയധികം പ്ലാന്‍ ചെയ്യുന്നുണ്ട്. അതിനായി എത്രയോ ടെക്നീഷ്യന്‍മാര്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതെല്ലാം കഴിഞ്ഞെത്തുന്ന ഒരു സിനിമ, അത് ഒ.ടി.ടിയിലാണ് എത്തുന്നതെങ്കില്‍ പകുതിയിലധികം ആളുകളും മൊബൈല്‍ ഫോണിലാണ് കാണുന്നത്. അപ്പോള്‍ അത് അത്രയും ലിമിറ്റഡായി പോകും. അങ്ങനെ കാണേണ്ട ഒന്നല്ല സിനിമ എന്നാണ് ഞാന്‍ കരുതുന്നത്.

തിയേറ്ററില്‍ പോയി സിനിമ കാണുക എന്നത് ഒരു തരത്തില്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെ കൂടി ഭാഗമാണ്. പെരുന്നാളായാലും ക്രിസ്മസായാലും ഓണമായാലും തിയേറ്ററില്‍ ഏത് പടമാണ് റിലീസ് ആകുന്നതെന്ന് നോക്കുന്നവരാണ് നമ്മള്‍.

തിയേറ്ററില്‍ പോയി ഒരു സിനിമ കാണാതെ ഈ ആഘോഷങ്ങളൊന്നും പൂര്‍ണമാവില്ലെന്ന് കരുതുന്നവരാണ്. സിനിമ തിയേറ്ററില്‍ പോയി കണ്ട് ആസ്വദിക്കുക എന്നത് നമ്മുടെ കള്‍ച്ചറിന്റെ കൂടി ഭാഗമാണ്’- ആസിഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button