GeneralLatest NewsNEWS

800ലധികം ചിത്രങ്ങള്‍ക്ക്​ നൃത്തരംഗങ്ങൾ ഒരുക്കിയ പ്രശസ്​ത നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത്​ അന്തരിച്ചു

ചെന്നൈ: പ്രശസ്​ത നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത് അര്‍ബുദ ബാധയെ തുടര്‍ന്ന്​ ചികിത്സയിലിരിക്കേ​ അന്തരിച്ചു. ജയരാജ്​ എന്നാണ്​ യഥാര്‍ഥ പേര്​.

പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്‍റായിട്ടാണ്​​ സിനിമ ജീവിതത്തിന്​ തുടക്കം കുറിച്ച അദ്ദേഹത്തിന്റെ ആദ്യ സിനിമ 1996ല്‍ പുറത്തിറങ്ങിയ കാതല്‍ദേശം ആണ്​. എ.ആര്‍. റഹ്​മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ വമ്പൻ ഹിറ്റായി. ചിത്രത്തിലെ ‘മുസ്​തഫ’, ‘കല്ലൂരി സാലൈ’ എന്നീ ഗാനങ്ങള്‍ കൂള്‍ ജയന്തിനും പ്രശസ്​തി നേടിക്കൊടുത്തു.

തമിഴും മലയാളവുമടക്കം വിവിധ ഭാഷകളിലായി 800ലധികം ചിത്രങ്ങള്‍ക്ക്​ ചുവടുകള്‍ ഒരുക്കിയ ജയന്ത് ‘കോ​ഴി രാജ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും കാല്‍വെച്ചു. ജയന്തിന്റെ മരണത്തിൽ സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോധനമറിയിച്ചു .

 

 

shortlink

Post Your Comments


Back to top button