GeneralLatest NewsNEWS

സാന്‍സിബാറിന്റെ ടൂറിസം അംബാസഡറായി സഞ്ജയ് ദത്ത്

മുംബൈ : പ്രശസ്ത ബോളിവുഡ് നടനായ സഞ്ജയ് ദത്തിന്റെ കർമ്മവീഥിയിൽ പുതിയൊരു നാഴികക്കല്ല് കൂടി. സാന്‍സിബാറിന്റെ ടൂറിസം അംബാസഡറായി സഞ്ജയ് ദത്തിന്റെ നിയമിച്ചു. സ്വാഹിലി തീരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലൊന്നാണ് ദ്വീപുകളിലൊന്നാണ് സാന്‍സിബാര്‍. സാന്‍സിബാര്‍ പ്രസിഡന്റ് ഹുസൈന്‍ മ്വിനിയുമായുള്ള ചിത്രങ്ങളും സന്തോഷവാര്‍ത്തയും സഞ്ജയ് സോഷ്യല്‍ മീഡിയ വഴിയാണ് പങ്കുവച്ചത്.

സാന്‍സിബാറിന്റെ പുതിയ ടൂറിസം അംബാസഡറായി തന്നെ നിയമിച്ച വിവരം താരം ട്വിറ്ററിലൂടെ പങ്കുവെച്ചു. യഷ്, രവീണ ടണ്ടന്‍, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ് എന്നിവര്‍ക്കൊപ്പമാണ് കെജിഎഫ്: ചാപ്റ്റര്‍ 2ല്‍ സഞ്ജയ് അഭിനയിച്ചത്. ഇത് കൂടാതെ അക്ഷയ് കുമാറിന്റെ പൃഥ്വിരാജും രണ്‍ബീര്‍ കപൂറിനൊപ്പം ഷംഷേരയും സഞ്ജയ് അഭിനയിക്കുണ്ട്.

shortlink

Post Your Comments


Back to top button