HollywoodLatest NewsNEWS

രണ്ടേകാല്‍ കോടിയിലേറെ രൂപയ്ക്ക് ലേലത്തിൽ പോയി ‘വില്‍സണ്‍’

ലോസ് ആഞ്ചലോസ് : ലോകത്തെ തന്നെ മികച്ച സിനിമകളിലൊന്നാണ് 2000ല്‍ റോബര്‍ട്ട് സെമെകിസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ പെട്ട കാസ്റ്റ് എവേ’. സിനിമ കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവാത്ത ഒരു ‘കഥാപാത്ര’മാണ് ഇതിലെ വില്‍സണ്‍ എന്ന വോളിബോള്‍. ‘വില്‍സണ്‍’ വോളിബോള്‍ ലേലം ചെയ്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലോസ് ആഞ്ചലോസ് പ്രോപ് സ്റ്റോറില്‍ ലേലത്തിന് വെച്ച വോളിബാള്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. രണ്ടേകാല്‍ കോടിയിലേറെ രൂപയാണ് ലേലത്തിൽ ഈ ബോളിന് ലഭിച്ചത്.

ഹോളിവുഡ് സിനിമയുടെ ആരാധകരായ മലയാളികള്‍ക്ക് ഏറെ പരിചിത താരമായ ടോം ഹാങ്ക്‌സ് അഭിനയിച്ച കാസ്റ്റ് എവേ എന്ന ചിത്രത്തിലെ ‘സഹതാരമാണ്’ വിൽസൺ എന്ന വോളിബാൾ. സിനിമയിൽ ടോം ഹാങ്ക്‌സ് ചക്ക് നോളണ്ട് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഒരു കൊറിയര്‍ സ്ഥാപനത്തിലെ തൊഴിലാളിയായ ചക്ക് നോളണ്ട് പസഫിക് സമുദ്രത്തിന് മുകളില്‍ വെച്ച് അദ്ദേഹം യാത്ര ചെയ്യുന്ന വിമാനം ഒരു അപകടത്തില്‍ പെടുന്നതും തുടര്‍ന്ന് ചക്ക് മനുഷ്യവാസമില്ലാത്ത ഒരു ദ്വീപില്‍ അകപ്പെടുന്നതുമായ കഥയാണ് ചിത്രം പറയുന്നത്. മറ്റാരുമില്ലാത്ത ദ്വീപില്‍ ചക്കിന് കൂട്ടാകുന്നത് വില്‍സണ്‍ എന്ന് പേരിട്ട് വിളിക്കുന്ന വോളി ബോളാണ്. ഈ ബോളാണ് ഇപ്പോള്‍ ലേലത്തില്‍ വിറ്റിരിക്കുന്നത്.

ടെര്‍മിനല്‍, ഫോറസ്റ്റ് ഗംപ്, ഫിലാഡെല്‍ഫിയ തുടങ്ങി നിരവധി സിനിമകളിലൂടെ കഴിവ് തെളിയിച്ചിട്ടുള്ള ടോം ഹാങ്ക്‌സ് മികച്ച നടനുള്ള ഓസ്‌കര്‍ രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button