GeneralInterviewsNEWS

കറുപ്പിലും ചുവപ്പിലും സുന്ദരിയായൊരു ഫോട്ടോഷൂട്ട് : പുത്തൻ ചിത്രങ്ങളുമായി ഭാമ

ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവനേകി വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന നടിയാണ് ഭാമ. വിവാഹത്തിന് ശേഷം സിനിമാജീവിതത്തിൽ നിന്നും ഇടവേളയെടുത്ത ഭാമ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ ഭാമയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ. നിവേദ്യം എന്ന ചിത്രത്തിലെ സത്യ ഭാമ എന്ന കഥാപാത്രം ഭാമയുടെ കരിയറിൽ തന്നെ വൻ ബ്രേക്ക് സമ്മാനിച്ചിരുന്നു.

ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി ഉയർന്നിരുന്നു. പിന്നീട് മലയാള സിനിമയിലെ നായിക സ്ഥാനത്തേയ്ക്കുളള താരത്തിന്റെ വളർച്ച വളരെ വേഗത്തിലുളളതായിരുന്നു.

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഭാമ സജീവമായിരുന്നു. മലയാളത്തെ കൂടാതെ കന്നട ചിത്രങ്ങളിലായിരുന്നു ഭാമ സജീവമായത്. മികച്ച ഒരുപിടി ചിത്രങ്ങൾ ചെയ്യാൻ ഭാമയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിലെ യുവതാരങ്ങളുടെ ഭാഗ്യനായികയായിരുന്നു ഭാമ.

 

 

shortlink

Related Articles

Post Your Comments


Back to top button