FestivalLatest NewsNEWS

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരി തെളിയുന്നു, അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള സിനിമകളുടെ പട്ടിക പുറത്തിറക്കി

ഡൽഹി : ഏഷ്യയിലെ ഏറ്റവും പഴക്കമുള്ളതും ഇന്ത്യയിലെ ഏറ്റവും വിപുലവുമായ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌ഐ)യുടെ 52-ാം പതിപ്പിന് 2021 നവംബര്‍ 20ന് ഗോവയില്‍ തിരിതെളിയും. വിഖ്യാത സംവിധായകനായ സത്യജിത് റേയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച്‌ ഇത്തവണ ഐഎഫ്‌എഫ്‌ഐയില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സിനിമയിലെ മികവിനുള്ള സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഈ വര്‍ഷം മുതല്‍ ഐ‌എഫ്‌എഫ്‌ഐയില്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള സിനിമകളുടെ പട്ടിക പുറത്തിറക്കി. മാത്രമല്ല സുവര്‍ണ ചകോരത്തിനും മറ്റു പുരസ്കാരങ്ങള്‍ക്കുമായി ഈ ചിത്രങ്ങള്‍ മത്സരിക്കുന്നുണ്ട്.

നിഖില്‍ മഹാജന്‍ സംവിധാനംചെയ്ത ‘ഗോദാവരി’, നിപുണ്‍ അവിനാഷ് ധര്‍മാധികാരി സംവിധാനംചെയ്ത ‘മേ വസന്തറാവു’ (മറാഠി ചിത്രങ്ങള്‍), എയ്മി ബറുവ സംവിധാനംചെയ്ത ദിമാസ ഭാഷാചിത്രമായ ‘സെംഖോര്‍’ എന്നീ ഇന്ത്യന്‍ സിനിമകള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button