‘കുറുപ്പ്’ നിലനിര്‍ത്തിക്കൊണ്ട് ‘മരക്കാര്‍’ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യത പരിശോധിക്കും’: ഫിയോക് പ്രസിഡന്റ്

കൊച്ചി : ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ തിയേറ്ററിൽ എത്തിയപ്പോൾ വൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. പ്രദർശിപ്പിച്ച എല്ലാ തിയേറ്ററുകളിലും ഹൌസ് ഫുൾ ആയി മുന്നേറുകയാണ് ചിത്രം. ഇതിനു പിന്നാലെ ‘കുറുപ്പ്’ നേടിയ കളക്ഷന്‍ ഒടിടിയിലേക്ക് സിനിമ സ്വാഗതം ചെയ്യുന്ന ചിലര്‍ക്ക് ലഭിച്ച ചുട്ട മറുപടിയാണെന്ന പ്രതികരണവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ എത്തിയത്. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് കേരളത്തില്‍ കുറുപ്പ് പ്രദര്‍ശിപ്പിച്ച 505 സ്‌ക്രീനുകളും ഫസ്റ്റ് ഷോ ഫുള്‍ ആണെന്നും, അങ്ങനെയൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയത്.

വിജയകുമാറിന്റെ വാക്കുകൾ:

‘കുറുപ്പ് നേടിയ കളക്ഷന്‍ ഒടിടിയിലേക്ക് സിനിമ സ്വാഗതം ചെയ്യുന്ന ചിലര്‍ക്ക് ലഭിച്ച ചുട്ട മറുപടിയാണ്. കേരളത്തില്‍ കുറുപ്പ് പ്രദര്‍ശിപ്പിച്ച 505 സ്‌ക്രീനുകളും ഫസ്റ്റ് ഷോ ഫുള്‍ ആണ്. അങ്ങനെയൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല.

ആന്റണി പെരുമ്പാവൂരിന്റെ ചിത്രം തീയേറ്റര്‍ റിലീസ് ചെയ്യുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ സാക്ഷിയാണ് ഞാൻ. കുറുപ്പിന് ഫിയോക്കിന്റെ മുഴുവന്‍ തീയേറ്ററുകളും കൊടുത്തിട്ടുണ്ട്. ആദ്യം 400 തീയേറ്റര്‍ മാത്രമാണ് വാഗ്ദാനം ചെയ്തത്. രജനികാന്തിന്റെ അണ്ണാത്തെ വിചാരിച്ച പോലെ പ്രേക്ഷക തള്ളിക്കയറ്റമില്ലാത്ത സാഹചര്യത്തില്‍ ഒഴിവുവന്ന 505 തീയേറ്ററുകള്‍ കുറുപ്പ് നേടുകയായിരുന്നു

എന്നാല്‍ മരക്കാറിന് ഫിയോക്കിന്റെ എല്ലാ തീയേറ്ററുകളും നല്‍കില്ല. കുറുപ്പ് നിലനിര്‍ത്തിക്കൊണ്ട് മരക്കാര്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും’- അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment