CinemaGeneralLatest NewsMollywoodNEWS

‘ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും’: കുറുപ്പിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ശ്രീനാഥ് രാജേന്ദ്രൻ

ദുൽഖർ സൽമാൻ നായകനായ കുറുപ്പ് തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, കുറുപ്പിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലെ സിനിമ കൂട്ടായ്മയായ സിനിഫൈലുമായി സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.’രണ്ടാം ഭാഗം പ്രതീക്ഷിച്ചോളൂ. ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും’, എന്നാണ് ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞത്. ദുൽഖർ നായകനായെത്തിയ ആദ്യചിത്രം സെക്കന്റ് ഷോയ്ക്കും ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഞങ്ങൾക്കായി ഇനിയും പാടുക, അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു: യേശുദാസിന് ആശംസകൾ നേർന്ന് മഞ്ജു വാര്യർ

അതേസമയം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തീയറ്ററുകളിലെത്തിയ ‘കുറുപ്പ്’ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സൽമാൻ. 37 വര്‍ഷങ്ങളായി മലയാളികളുടെ മനസ്സില്‍ നിഗൂഢതയുടെ പര്യായമായി മാറിയ പിടികിട്ടാപ്പുള്ളിയായിരുന്നു കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നു പോലും തീര്‍ച്ചയില്ലാത്ത കുറുപ്പ് ബാക്കിവയ്ക്കുന്ന സംശയങ്ങളുടെയും നിഗൂഢതകളുടെയും വഴിയെ ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലാണ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ദുല്‍ഖര്‍ നന്ദി അറിയിച്ചത്.

റിലീസ് ദിവസം രാവിലെ മുതല്‍ തന്നെ തിയെറ്ററുകളില്‍ ആരാധകര്‍ എത്തിയിരുന്നു. ചെണ്ടമേളവും നൃത്തച്ചുവടുകളുമായി കുറുപ്പ് റിലീസ് അവര്‍ ആഘോഷമാക്കി. കോവിഡിനെ തുടര്‍ന്ന് ആദ്യമായാണ് തിയേറ്ററുകളില്‍ ഇത്രയധികം പ്രേക്ഷകര്‍ ഒഴുകി എത്തുന്നത്. ഇതോടെ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസായി കുറുപ്പ് മാറിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button