GeneralLatest NewsNEWS

ശാലു ചൗരസ്യയെ അജ്ഞാത സംഘം ആക്രമിച്ചു, മൊബൈല്‍ തട്ടിയെടുത്തു, പരിക്കേറ്റ നടി ആശുപത്രിയില്‍

ഹൈദരാബാദ്: ടോണി ബഞ്ചാര ഹില്‍സിലെ കെബിആര്‍ പാര്‍ക്കിന് സമീപം അജ്ഞാതരുടെ ആക്രമണത്തില്‍ ടോളിവുഡ് നടി ശാലു ചൗരസ്യയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 8.30 ഓടെ ആയിരുന്നു സംഭവം.

പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈമാറാന്‍ ആവശ്യപ്പെട്ടവർ യുവനടിയെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ മുഖത്ത് അടിക്കുകയും കല്ലുകൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് അക്രമി രക്ഷപ്പെട്ടതായി യുവതി പോലീസില്‍ മൊഴി നല്‍കി.

തലയിലും കണ്ണിന് സമീപത്തും പരിക്കേറ്റ ശാലുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുടെ പരാതിയില്‍ ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമിയെ തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്‌.

shortlink

Post Your Comments


Back to top button