GeneralLatest NewsNEWS

വിജയ്​യുടെ വീട്ടിൽ ബോംബ്​​ വെച്ചിട്ടുണ്ടെന്ന് ഭീഷണി; ഒരാൾ അറസ്​റ്റിൽ

ചെന്നൈ: നടൻ വിജയ്​യുടെ വീടിനു നേരെ വ്യാജ ബോംബ്​​ ഭീഷണി ഉയർത്തിയ യുവാവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ചെറിയ മാനസികാസ്വസ്ഥ്യമുള്ള വിഴുപ്പുറം മരക്കാനം ഭുവനേശ്വരൻ ​(27) പിതാവിന്റെ മൊബൈൽ ഫോണിൽ നിന്നാണ്​ ചെന്നൈ സിറ്റി പൊലീസ്​ കൺട്രോൾ റൂമിലേക്ക്​ വിളിച്ചത്​.

വിജയ്​യുടെ വീട്ടിൽ ബോംബ്​​ വെച്ചിട്ടുണ്ടെന്നും അൽപ സമയത്തിനകം സ്​ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി. നായുമായി ബോംബ്​​ സ്​ക്വാഡ്​ നീലാങ്കരയിലെ വിജയ്​യുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്​ പ്രതി പിടിയിലായത്​.

ഇയാൾ ഇതിനു​ മുമ്പും നടന്മാരായ രജനീകാന്ത്​, അജിത്, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമി തുടങ്ങിയവർക്കും ഇത്തരത്തിൽ വ്യാജ ഭീഷണി ഉയർത്തിയിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button