GeneralLatest NewsNEWS

നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ അഞ്ച് ബന്ധുക്കൾ വാഹനാപകടത്തിൽ മരിച്ചു

പട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ അഞ്ചു ബന്ധുക്കൾ ഉൾപ്പെടെ ആറുപേർ മരിച്ചു. ചൊവ്വാഴ്‌ച പുലർച്ചെയുണ്ടായ അപകടത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

അപകടത്തിൽ കാറ് ഏതാണ്ട് പൂർണമായും തകർന്നു. ട്രക്ക് ഡ്രൈവറും സഹായിയും അപകടം നടന്നയുടൻ ഓടിരക്ഷപ്പെട്ടു. സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ സഹോദരീ ഭർത്താവും ഹരിയാനയിലെ എ.ഡി.ജിപിയുമായ ഒ.പി സിംഗിന്റെ സഹോദരിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു അപകടത്തിൽപ്പെട്ടവർ. ഗുരുതരമായി പരിക്കേ‌റ്റ ഇവരെ പട്‌ന മെ‌ഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button