GeneralLatest NewsNEWS

‘കുറുപ്പി’ന് വ്യാജ പതിപ്പ്, ഉറവിടം കണ്ടെത്തി സൈബര്‍ സുരക്ഷാ ടീം

കുറുപ്പിന്റെ വ്യാജ പതിപ്പിന്റെ ഉറവിടം കണ്ടെത്തി. കൊച്ചിയിലെ സൈബര്‍ സുരക്ഷാ ടീമാണ് ഉറവിടം കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ ഇറക്കിയ കുറുപ്പിന്റെ വ്യാജപതിപ്പ് ടെലിഗ്രാമിലും വെബ്‌സൈറ്റിലും പ്രചരിക്കുന്നത് തടയാന്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സൈബര്‍ സംഘത്തെ ഏര്‍പ്പെടുത്തിയിരുന്നു.

കേരളത്തിലെ തിയറ്ററില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത മലയാളം ഓഡിയോ ചേര്‍ത്ത തമിഴ്‌ പ്രിന്റാണ് അപ്‌ലോഡ് ചെയ്തത്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവരുടെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള വിവരങ്ങള്‍ സഹിതം സൈബര്‍ ഡോമിന് പരാതി നല്‍കിയിട്ടുണ്ട്

കുറുപ്പിന്റെ വ്യാജന്‍ അതിവേഗം പ്രചരിക്കുന്നത് തടയാന്‍ സൈബര്‍ ടീമിന് സാധിച്ചതായി എം സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ഡയറക്ടര്‍ അനീഷ് മോഹന്‍ പറഞ്ഞു. ബെറ്റ് മാസ്റ്റര്‍ കമ്പനിയുടെ ‘വണ്‍ എക്‌സ് ബെറ്റ് ഡോട്ട് കോം’ എന്ന വാതുവയ്പ് സൈറ്റ് കുറുപ്പിന്റെ വ്യാജപതിപ്പ് ഇറക്കുന്നവര്‍ക്ക് 23,000 രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button