AwardsKeralaLatest NewsNEWS

ജെ സി ഡാനിയേല്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖാപിച്ചു : മികച്ച നടന്‍ ജയസൂര്യ, മികച്ച നടി നവ്യ നായർ

തിരുവനന്തപുരം : 2020ലെ ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാള ചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്. മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ഡാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

‘സണ്ണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യയാണ് മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് അർഹനായത്. ഒരുത്തീയിലെ കഥാപാത്രമികവിന് നവ്യ നായർ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി രണ്ട് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നിവര്‍ (സംവിധാനം – സിദ്ധാര്‍ഥ് ശിവ), ദിശ (സംവിധാനം – വി.വി.ജോസ്). സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം – എന്നിവര്‍), മധു നീലകണ്ഠനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം- സണ്ണി).

മറ്റ് പുരസ്കാരങ്ങൾ

മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂർ (ചിത്രം – താഹിറ), മികച്ച എഡിറ്റർ – ഷമീർ മുഹമ്മദ് (ചിത്രം – സണ്ണി), മികച്ച സം​ഗീത സംവിധായകൻ – ​ഗോപി സുന്ദർ (ചിത്രം – ഒരുത്തീ), മികച്ച പശ്ചാത്തല സം​ഗീതം – എം.ജയചന്ദ്രൻ (ചിത്രം – സൂഫിയും സുജാതയും), മികച്ച ​ഗായകൻ – വിജയ് യേശുദാസ് ( ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ​ഗായിക – സിതാര ബാലകൃഷ്ണൻ (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ​ഗാനരചയിതാവ് – അൻവർ അലി ( ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി ( ചിത്രം – കാന്തി), മികച്ച സൗണ്ട് ഡിസൈൻ – രം​ഗനാഥ് രവി ( ചിത്രം – വർത്തമാനം), മികച്ച കോസ്റ്റ്യൂം – സമീറ സനീഷ്, (ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ), മികച്ച പുതുമുഖ നായകൻ – അക്ഷയ് ( ചിത്രം – ദിശ), മികച്ച പുതുമുഖ നായിക – താഹിറ ( ചിത്രം – താഹിറ), മികച്ച ബാലതാരം – കൃഷ്ണശ്രീ ( ചിത്രം – കാന്തി).

shortlink

Related Articles

Post Your Comments


Back to top button