Latest NewsNEWS

‘ഇത്രയും ചരിത്രപ്രാധാന്യമുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷം’: കീര്‍ത്തി സുരേഷ്

ഗീതാഞ്ജലിക്ക് ശേഷം മരക്കാറില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ കൊണ്ട് ഒരിക്കൽ കൂടി മലയാള ചിത്രത്തിന്റെ ഭാഗമാകുകയാണ് നടി കീര്‍ത്തി സുരേഷ്. മരക്കാര്‍ പോലെ ചരിത്രപ്രാധാന്യമുള്ള ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ കീര്‍ത്തി മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ രണ്ടാമത്തെ വീട്ടിലെത്തുന്നത് പോലെയാണെന്നും അച്ഛനും സഹോദരിയും ചിത്രത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചർത്തു. മരക്കാര്‍ റിലീസിനോടനുബന്ധിച്ച് ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലാണ് കീര്‍ത്തിയുടെ പ്രതികരണം.

‘ഗീതാഞ്ജലിക്ക് ശേഷം ലാല്‍ സാറും പ്രിയന്‍ സാറുമായും ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് മരക്കാര്‍. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ രണ്ടാമത്തെ വീട്ടിലെത്തിയത് പോലെയാണ്. അറിയാവുന്ന ആള്‍ക്കാരാണ് എല്ലാം.

എന്റെ ചേച്ചി പ്രൊഡക്ഷന്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. അച്ഛനും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ചരിത്രപ്രാധാന്യമുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

മോഹന്‍ലാല്‍, മുകേഷ് അങ്കിള്‍, നെടുമുടി വേണു സാര്‍, പ്രഭു സാര്‍, അര്‍ജുന്‍ സാര്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിലുണ്ട്. എല്ലാവരുടെയും പേര് പറയാന്‍ സാധിക്കില്ല. ഞാനും മരക്കാറിനായി കാത്തിരിക്കുകയാണ്’- കീര്‍ത്തി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button