GeneralLatest NewsNEWS

പുനീത് രാജ് കുമാറിന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ‘ക​ര്‍​ണാ​ട​ക ര​ത്​​ന’ പുരസ്ക്കാരം

ബം​ഗ​ളൂ​രു: സൂ​പ്പ​ര്‍ സ്​​റ്റാ​ര്‍ പു​നീ​ത്​ രാ​ജ്​​കു​മാ​റി​ന് ‘ക​ര്‍​ണാ​ട​ക ര​ത്​​ന’ പു​ര​സ്​​കാ​രം ന​ല്‍​കും. ബം​ഗ​ളൂ​രു പാ​ല​സ്​ മൈ​താ​നി​യി​ല്‍ ചൊ​വ്വാ​ഴ്​​ച ന​ട​ന്ന ‘പു​നീ​ത്​ ന​മ​ന’ എ​ന്ന അ​നു​സ്​​മ​ര​ണ ​ച​ട​ങ്ങി​ലാ​ണ്​ മ​ര​ണാ​ന​ന്ത​ര ബഹുമതിയായി ക​ര്‍​ണാ​ട​ക ര​ത്​​ന പുരസ്ക്കാരം നൽകുമെന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ അ​റി​യി​ച്ച​ത്. ക​ന്ന​ഡ സി​നി​മ​ക്ക്​ പു​നീ​ത്​ ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ അ​നു​സ്​​മ​രി​ച്ച്‌​ പാ​ല​സ്​ മൈ​താ​നി​യി​ല്‍ ചൊ​വ്വാ​ഴ്​​ച സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി​മാ​രും സി​നി​മ താ​ര​ങ്ങ​ളും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രും രാ​ഷ്​​ട്രീ​യ​ക്കാ​രും ആ​രാ​ധ​ക​രും അടക്കം ആ​യി​ര​ക്ക​ണ​ക്കി​നു​ പേ​ര്‍ പങ്കെടുത്തു.

സം​സ്​​ഥാ​ന​ത്തിന്റെ ഉ​യ​ര്‍​ന്ന ബ​ഹു​മ​തി ല​ഭി​ക്കു​ന്ന 10ാ മ​ത്തെ ആ​ളാ​ണ്​ പു​നീ​ത്. 2009 ല്‍ ​വീ​രേ​ന്ദ്ര ഹെ​ഗ്ഗ​ഡെ​ക്കാ​ണ് അ​വ​സാ​ന​മാ​യി ക​ര്‍​ണാ​ട​ക ര​ത്​​ന പു​സ്​​കാ​രം ന​ല്‍​കി​യ​ത്. സാ​ന്‍​ഡ​ല്‍ വു​ഡി​ല്‍ പ​വ​ര്‍ സ്​​റ്റാ​ര്‍ ആയ പു​നീ​ത്​ രാ​ജ്​​കു​മാ​ര്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന്​ ഒ​ക്​​ടോ​ബ​ര്‍ 29 നാണ് അന്തരിച്ചത്. പു​നീ​തി​ന്​ ഭാ​ര​ത ര​ത്​​ന ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​രാ​ധ​ക​രും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും രം​ഗ​ത്തു വന്നി​രു​ന്നു.

shortlink

Related Articles

Post Your Comments


Back to top button