GeneralInterviewsNEWS

കെ.പി.എ.സി. ലളിതയ്ക്ക് അടിയന്തിര കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, ദാതാവിനെ തേടി മകളുടെ കുറിപ്പ്

തൃശൂര്‍ : പ്രശസ്ത നടിയും കേരള സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെ.പി.എ.സി. ലളിതയുടെ നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ. അടിയന്തിരമായി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ തേടിയുള്ള ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

ശ്രീക്കുട്ടിയുടെ കുറിപ്പ്:

‘എന്റെ അമ്മ ശ്രീമതി കെ.പി.എ.സി. ലളിത ലിവര്‍ സിറോസിസ് ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷിക്കാനുള്ള നടപടിയായി അടിയന്തിരമായി കരള്‍ മാറ്റിവെക്കല്‍ ആവശ്യമാണ്. അമ്മയുടെ രക്തഗ്രൂപ്പ് ഒ പോസറ്റീവ് ആണ്. ഒ പോസറ്റീവ് ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിര്‍ന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം. ദാതാവ് 20 മുതല്‍ 50 വയസ് വരെ പ്രായമുള്ളവരായിരിക്കണം.

പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും അല്ലാത്തപക്ഷം മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങള്‍ക്കായി ഡൊണേറ്റ് ചെയ്യാന്‍ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ’- കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button