Latest NewsNEWS

അമേരിക്കന്‍ റാപ്പ് ഗായകന്‍ യങ് ഡോള്‍ഫ് കൊല്ലപ്പെട്ടു

മിംഫിസ്: അമേരിക്കന്‍ റാപ്പ് ഗായകന്‍ യങ് ഡോള്‍ഫ് (36) വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കന്‍ ഹിപ്പ് ഹോപ്പ് കമ്യൂണിറ്റിയില്‍ ഏറെ പ്രശസ്തനാണ് യങ് ഡോള്‍ഫ്. ഡോള്‍ഫിന്റെ ജന്മദേശമായ മിംഫിസിലെ ഒരു കുക്കിഷോപ്പില്‍ വെച്ചാണ് സംഭവം. ഗായകനെ വെടിവെച്ചയാളെ പോലീസ് പിടികൂടിയെന്നും ഇയാളുടെ വിവരങ്ങള്‍ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ലെന്നുമാണ് വിവരം.

മിംഫിസ് വിമാനത്താവളത്തിന് സമീപമുള്ള കുക്കിഷോപ്പില്‍ വെച്ചാണ് വെടിയേറ്റത്. യങ് ഡോള്‍ഫിന്റെ കാര്‍ സംഭവസ്ഥലത്ത് നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡോള്‍ഫ് കടയിലേക്ക് കയറിയ ഉടന്‍ അദ്ദേഹത്തെ ചിലര്‍ വളയുകയും, വെടിവെക്കുകയും ചെയ്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ തവണ ഈ കട സന്ദര്‍ശിച്ചപ്പോള്‍ ഡോള്‍ഫിന്റെ ഒരു പ്രമോഷന്‍ വീഡിയോ കടയുടെ നടത്തിപ്പുകാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ചയാണ് യങ് ഡോള്‍ഫ് സ്വദേശമായ മിംഫിസില്‍ എത്തിയത്. ക്യാന്‍സര്‍ രോഗബാധിതയായ തന്റെ ബന്ധുവിനെ സന്ദര്‍ശിക്കാനും, താങ്ക്‌സ് ഗിവിംഗ് ഡേ ഡിന്നറില്‍ പങ്കെടുക്കാനുമായിരുന്നു ഈ സന്ദര്‍ശനം. തിങ്കളാഴ്ചയും ഇതേ കുക്കിഷോപ്പില്‍ ഡോള്‍ഫ് സന്ദര്‍ശനം നടത്തിയിരുന്നു.

അക്രമണത്തിന്റെയും കുറ്റകൃത്യത്തിന്റെയും വേദന ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഡോള്‍ഫിന്റെ കൊലപാതകം എന്ന് മിംഫിസ് മേയര്‍ ജിം സ്‌ട്രൈക്ക്‌ലാന്റ് പ്രസ്താവിച്ചു. സിറ്റി കൗണ്‍സില്‍ മിംഫിസില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button