‘മുന്താനൈ മുടിച്ച്’ മുതൽ 700 സിനിമകൾ, ഉർവശിക്ക് ആശംസകളുമായി പ്രിയദര്‍ശന്‍

1983ല്‍ കെ. ഭാഗ്യരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ‘മുന്താനൈ മുടിച്ച്’ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി ആദ്യമായി നായികയായത്. തമിഴ് സിനിമയിലൂടെയായിരുന്നു താരം നായികാ പദവിയിലേക്കുയര്‍ന്നത്. ‘എതിര്‍പ്പുകള്‍’ എന്ന ചിത്രത്തിലായിരുന്നു താരം മലയാളത്തില്‍ ആദ്യമായി നായികയായി എത്തിയത്.

ഇപ്പോൾ തന്റെ സിനിമാ കരിയറിലെ 700-ാം സിനിമയിലഭിനയിക്കുന്ന ഉര്‍വശിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. പ്രിയദര്‍ശന്റെ പുതിയ തമിഴ് ചിത്രമായ ‘അപ്പാത്ത’യാണ് താരത്തിന്റെ 700-ാം സിനിമ.

ഫേസ്ബുക്കിലൂടെയാണ് പ്രിയദര്‍ശന്‍ ഉര്‍വശിക്ക് ആശംസകള്‍ നേരുന്നത്. ‘മിഥുനത്തിന് ശേഷമുള്ള കൂടിച്ചേരല്‍. ഉര്‍വശിയുടെ 700-ാം ചിത്രമായ ‘അപ്പാത്ത’യില്‍ വീണ്ടും ഒന്നിക്കുന്നു’ എന്നാണ് പ്രിയദര്‍ശന്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.

2020ല്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ ആണ് താരത്തിന്റെ അവസാന മലയാള സിനിമ. ‘കേശു ഈ വീടിന്റെ നാഥന്‍’ ആണ് ഇനി ഉര്‍വശിയുടേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രം.

Share
Leave a Comment