CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ചുരുളി ഒരു സ്വപ്ന ലോകമല്ല നമ്മൾ ജീവിക്കുന്ന യഥാർത്ഥ ജീവിതമാണ്: ഹരീഷ് പേരടി

കൊച്ചി: നിയമം നടപ്പിലാക്കേണ്ടവർ പോലും ഒരു ഫാസിസ്റ്റ് ലോകത്തോട് എങ്ങിനെയാണ് പൊരുത്തപെടേണ്ടി വരുന്നത് എന്ന് കൃത്യമായി പറയുന്ന കലാസൃഷ്ടിയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ചുരുളി’ എന്ന ചിത്രമെന്ന് വ്യക്തമാക്കി നടൻ ഹരീഷ് പേരടി. ചുരളി ഒരു സ്വപ്ന ലോകമല്ലെന്നും നമ്മൾ ജീവിക്കുന്ന യഥാർത്ഥ ജീവിതമാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ജനാധിപത്യം ഇല്ലാതായ ഒരു ലോകത്ത് നിന്നും ഒരിക്കലും സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ കണ്ടുപിടിക്കാൻ എളുപ്പമല്ല എന്ന് ഉറക്കെ പറയുന്ന സിനിമയാണ് ചുരുളിയെന്നും പോലിസിന് സ്വന്തം വേഷത്തിലും സ്വന്തം പേരിലും കടന്നു വരാൻ പറ്റാത്ത ഒരു ലോകത്തേക്ക് മതത്തിന് സ്വന്തം വേഷത്തിലും ഒരു തടസ്സങ്ങളും ഇല്ലാതെ എളുപ്പത്തിൽ കടന്നുവരാൻ പറ്റും എന്ന ശക്തമായ രാഷ്ട്രിയം പറയുന്ന സിനിമയാണ് ഇതെന്നും ഹരീഷ് പറയുന്നു

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

15 മിനിറ്റ് രംഗത്ത് അഭിനയിച്ച ജോജുവിന്റെ സിനിമ അല്ല ചുരുളി, വിചാരണ ചെയ്യേണ്ടത് സംവിധായകനെ: അഖിൽ മാരാർ

ചുരളി ഒരു സ്വപ്ന ലോകമല്ല നമ്മൾ ജീവിക്കുന്ന യഥാർത്ഥ ജീവിതമാണ് …നിയമം നടപ്പിലാക്കേണ്ടവർ പോലും ഒരു ഫാസിസ്റ്റ് ലോകത്തോട്,അവരുടെ ആ ക്രിമിനൽ ലോകത്തോട് എങ്ങിനെയാണ് പൊരുത്തപെടേണ്ടി വരുന്നത് എന്ന് കൃത്യമായി പറയുന്ന കലാസൃഷ്ടിയാണ്…ജനാധിപത്യം ഇല്ലാതായ ഒരു ലോകത്ത് നിന്നും നിങ്ങൾക്ക് ഒരിക്കലും സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ കണ്ടുപിടിക്കാൻ എളുപ്പമല്ല എന്ന് ഉറക്കെ പറയുന്ന സിനിമയാണ്…

ചുരളിയിൽ എത്തിപ്പെട്ട എല്ലാ മനുഷ്യരും Fake Id കളിൽ ജീവിക്കുന്നവരാണ് അതുകൊണ്ടാണ് ലൈഗിംക അവയവങ്ങളുടെ പേരും ചേർത്ത് തന്തക്കും തള്ളക്കും വിളിച്ച് മറ്റു മനുഷ്യരെ അപമാനിക്കാൻ ശ്രമിക്കുന്നത്…നമ്മുടെ സാമൂഹ്യ മാധ്യമങ്ങളിൽ അവനവന് ഇഷ്ടപെടാത്ത അഭിപ്രായങ്ങൾ പറയുന്ന മനുഷ്യരെ അപമാനിക്കാൻ ഉപയോഗിക്കുന്ന അതേ ഭാഷ…നിരന്തരമായ ഉപയോഗം മൂലം അവർ പോലും അറിയാതെ അത് അവരുടെ ഭാഷയായി മാറുന്ന മാജിക്ക് …

‘കുറുപ്പ് കൊല്ലാൻ ഉദ്ദേശിച്ചിരുന്നത് ചാക്കോയെ ആയിരുന്നില്ല’: വെളിപ്പെടുത്തലുമായി മുകേഷ്

പോലിസിന് സ്വന്തം വേഷത്തിലും സ്വന്തം പേരിലും കടന്നു വരാൻ പറ്റാത്ത ഒരു ലോകത്തേക്ക് മതത്തിന് സ്വന്തം വേഷത്തിലും ഒരു തടസ്സങ്ങളും ഇല്ലാതെ എളുപ്പത്തിൽ കടന്നുവരാൻ പറ്റും എന്ന ശക്തമായ രാഷ്ട്രിയം പറയുന്ന സിനിമ…ഒരു ഫാസിസ്റ്റ് ലോകത്ത് ആയുധങ്ങൾ നഷ്ടപ്പെട്ട വ്യക്തിത്വം നഷ്ടപ്പെട്ട ആരാലും തിരിച്ചറിയപ്പെടാത്ത മനുഷ്യരായി കഥാപാത്രങ്ങൾ മാറുമ്പോൾ അത് ക്ലൈമാക്സല്ല…അത് അതിഭീകരമായ ഒരു തുടർച്ചയെ ഓർമ്മപെടുത്തുകയാണ്…

ഫാസിറ്റ്പാലം കടക്കുന്നത് വരെ നാരായണ..അത് കഴിഞ്ഞാൽ കൂരായാണ എന്ന് പറയാതെ പറഞ്ഞ ദൃശ്യം ലോക സിനിമയിൽ തന്നെ അപൂർവ്വം..ഈ പോസ്റ്റിന്റെ അഭിപ്രായപെട്ടിയിൽ പോലും ചുരളി നിവാസികൾ കടന്നു വരും ജാഗ്രതൈ…ലിജോ നിങ്ങൾ യഥാർത്ഥ കലാകാരനാണ്…ആശംസകൾ.

shortlink

Related Articles

Post Your Comments


Back to top button